ഹൃദയാഘാതം; തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്: തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. പെരുമാതുറയിലെ ഒറ്റപ്പനമൂട് തെരുവിൽ വീട്ടിൽ അബ്ദുൽ ഗഫൂർ ആണ് മസ്ക്കത്തിലെ ഗാലയിൽ മരിച്ചത്.

പിതാവ്: ബാവകുഞ്ഞു. മാതാവ്: റഹ്‌മാ ബീവി. ഭാര്യ: റെബീന. മകൻ: ആരിഫ്.

ബുർജീൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തുടർനടപടികൾക്ക് ശേഷം ഇന്ന് വൈകുന്നേരം 5.30 ന് ആമിറാത്ത് ഖബറസ്ഥാനിൽ മറവുചെയ്യുമെന്ന് നടക്കുമെന്ന് ഐ.സി.എഫ് ഒമാൻ വെൽഫെയർ ഡിപ്പാർട്ട്മെന്റ് ടീം അറിയിച്ചു.

Tags:    
News Summary - Heart attack; Thiruvananthapuram native passes away in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.