ഹൃദയാഘാതം: കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി

മത്ര: ഹൃദയാഘാതത്തെ തുടർന്ന്​ കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി. പുറ്റിങ്ങൽ കോട്ടപ്പുറത്തെ മോഹന വിലാസം വീട്ടിൽ മോഹനകുമാർ (55) ആണ്​ മരിച്ചത്​. മത്രയിൽ തയ്യൽ ജോലി ചെയ്തു വരികയായിരുന്നു. താമസ സ്ഥലത്ത് മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അവിവാഹിതനാണ്.

പിതാവ്​: ഗോപാലകൃഷ്ണൻ, മാതാവ്​: ലീലാവതിയമ്മ അമ്മ. മൃതദേഹം റൂവി ബദ്ർ അൽ സമയിൽ. നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ പുരോഗമിക്കുന്നതായി കൈരളി മത്രയിലെ സാമൂഹിക പ്രവര്‍ത്തകനായ ഷാജി സെബാസ്റ്റ്യൻ അറിയിച്ചു.

Tags:    
News Summary - Heart attack: Kollam native passes away in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.