ഷിബു ജോസഫ്
Posted On
date_range Updated On
date_range ഹൃദയാഘാതം: എറണാകുളം സ്വദേശി മരിച്ചു
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു.ആലുവ പറവൂർ സ്വദേശി ഷിബു ജോസഫ് (45) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്. ഹമരിയയിലെ സെലക്ട് ഷോപ്പിലെ ജീവനക്കാരനായിരുന്നു.
താമസ സ്ഥലത്തുവെച്ച് നെഞ്ചുവേദനയുണ്ടായതിനെ തുടർന്ന് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യയും ദാർസൈത്ത് ഇന്ത്യൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ മകനും ഒമാനിലുണ്ട്. മൃതദേഹം രണ്ട് ദിവസത്തിനുള്ളിൽ നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.