Posted On
date_range Updated On
date_range ഹൃദയാഘാതം: പാലക്കാട് സ്വദേശി സലാലയിൽ നിര്യാതനായി
സലാല: പാലക്കാട് ജില്ലയിലെ ത്യത്താല കുമ്പിടി ആനക്കര സ്വദേശി ടി.ടി. ജോയി (55) സലാലയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് രണ്ടാഴ്ചയായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ആറ് വർഷമായി സാദയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ: പ്രഭ ഇന്ദിര. മക്കളില്ല. സുൽത്താൻ ഖബൂസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ടു പോകുന്ന കാര്യം തീരുമാനിക്കുമെന്ന് കൈരളി വൈസ് പ്രസിഡന്റ് ലത്തീഫ് അമ്പലപ്പാറ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.