Posted On
date_range Updated On
date_range ഹൃദയാഘാതം; കായംകുളം സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: കായംകുളം സ്വദേശി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കോയിക്കൽ വാർഡിൽ മഞ്ഞാടിത്തറ മഠത്തിൽകിഴക്കത്തിൽ ശ്രീകുമാർ (54) ആണ് മരിച്ചത്. 25 വർഷമായി മസ്കത്തിലെ മൊബേല സനയ്യയിൽ മെക്കാനിക്കൽ ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: ജ്യോതി. രണ്ട് പെണ്മക്കളുണ്ട്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ചതായി സാമൂഹിക പ്രവർത്തകരായ നൗഫൽ, പി.ടി. അനിൽകുമാർ, പ്രസാദ് ആലപ്പുഴ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.