ഒമാൻ ഹെൽത്ത് എക്സിബിഷനിലെ കോയമ്പത്തൂർ ആയുർവേദിക് സെന്ററിന്റെ പവലിയൻ
മസ്കത്ത്: ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ത്രിദിന ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസിൽ പങ്കാളിയായി കോയമ്പത്തൂർ ആയുർവേദിക് സെന്ററും.ചികിത്സാ രംഗത്ത് 120 വർഷത്തെ സേവനപാരമ്പര്യമുള്ള കോയമ്പത്തൂർ ആയുർവേദിക് സെന്റർ ഒമാനിൽ ലഭ്യമാക്കുന്ന ആരോഗ്യ സേവനങ്ങളെയും ചികിത്സാ രീതികളെയും പരിചയപ്പെടുത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ആര്യവൈദ്യ ഫർമസി കോയമ്പത്തൂർ ലിമിറ്റഡിന്റെ ഔഷധങ്ങളും സേവനങ്ങളും മസ്കത്തിലെ സീബ്, റൂവി, ഗുബ്ര, ബർക്ക, മൊബേല ശാഖകളിൽ ലഭ്യമാണ്.
അസ്ഥി രോഗങ്ങൾക്ക് പ്രഥമ പരിഗണന നൽകി ആരോഗ്യമേഖലക്ക് മികവുറ്റ സംഭാവനകൾ നൽകിയ കോയമ്പത്തൂർ ആയുർവേദിക് സെന്റർ ചർമരോഗങ്ങക്കും ആമാശായ രോഗങ്ങൾക്കും ഫലപ്രദമായ ആയുർവേദിക് ചികിത്സയാണ് നൽകുന്നത്. കുട്ടികൾക്കായുള്ള ചികിത്സയിലും പ്രസവാനന്തര ചികിത്സയിലും ഗുണനിലവാരമുള്ള സേവനം ഉറപ്പുവരുത്തുന്നുണ്ട്.
ഒമാനിലെ അഞ്ചു ശാഖകളിലും വിദഗ്ധ ഡോക്ടർമാരുടെയും അനുഭവസമ്പത്തുള്ള തെറപ്പിസ്റ്റുകളുടെയും സേവനം എപ്പോഴും ലഭ്യമാണെന്ന് അധികൃതർ പറഞ്ഞു. സ്ത്രീരോഗ ചികിത്സ, പ്രസവാനന്തര ശുശ്രൂഷ എന്നിവക്ക് ആശുപത്രിയുടെ എല്ലാ ശാഖകളിലും പ്രത്യേകം സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ ലഭ്യമായ എല്ലാ ആയുർവേദ ചികിത്സാ രീതികളും ഒമാനിലും സാധ്യമാക്കിയാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. സ്വദേശികളും പ്രവാസികളുമായ നിരവധി പേരാണ് ഒമാൻ ഹെൽത്ത് എക്സിബിഷനിലെ കോയമ്പത്തൂർ ആയുർവേദിക് സെന്റർ പവലിയൻ സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.