സുദീപ് കുമാർ, മനോജ് ജോർജ്, റംസാൻ എന്നിവർക്ക് ഹാർമോണിയസ് കേരള സംഘാടക
സമിതിയുടെ നേതൃത്വത്തിൽ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
മസ്കത്ത്: വിശ്വമാനവികതയുടെ സന്ദേശം പകർന്ന് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ഹാർമോണിയസ് കേരളയുടെ മൂന്നാം പതിപ്പ് വെള്ളിയാഴ്ച മസ്കത്തിൽ അരങ്ങേറും. പരിപാടിയുടെ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ആഘോഷരാവിന് നിറം പകരനായി താരങ്ങൾ മസ്കത്തിൽ എത്തിത്തുടങ്ങി. ഗായകൻ സുദീപ് കുമാർ, വയലിനിസ്റ്റും ഗ്രാമി അവാർഡ് ജേതാവുമായ മനോജ് ജോർജ്, നർത്തകൻ റംസാൻ എന്നിവരാണ് മസ്കത്തിലെത്തിയത്. ഇവർക്ക് സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് എയർപോർട്ടിൽ നൽകിയത്.
വരുംദിവസങ്ങളിൽ മലയാളികളുടെ പ്രിയതാരമായ കുഞ്ചാക്കോ ബോബനടക്കമുള്ളവർ എത്തിച്ചേരും. വെള്ളിയാഴ്ച മസ്കത്ത് ആംഫി തിയറ്ററിലാണ് പരിപാടി. കോവിഡിന് ശേഷമുള്ള ഒമാനിലെ മലയാളികളുടെ ഏറ്റവും വലിയ ഒത്തുചേരലാകുന്ന പരിപാടിയുടെ റിഹേഴ്സൽ മസ്കത്തിലും നാട്ടിലുമായി പുരോഗമിക്കുകയാണ്. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് മുഖ്യാതിഥിയാകും. ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഒ.സി.സി.ഐ) പുതിയ ചെയർമാനായി തെരഞ്ഞെടുത്ത ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് വിശിഷ്ടാതിഥിയായും പങ്കെടുക്കും.
നൂർ ഗസൽ ഫുഡ്സ് ആൻഡ് സ്പൈസസ്, ലുലു ഹൈപ്പർ മാർക്കറ്റ്, സീ പേൾസ് ഗോൾഡ് ആൻഡ് ഡയ്മണ്ട് ജ്വല്ലറി, ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് എന്നിവരാണ് പരിപാടിയുടെ മുഖ്യപ്രായോജകർ. സംവിധായകൻ കമൽ, ഗായകരായ നിത്യ മാമ്മൻ, അക്ബർ ഖാൻ, യുംന അജിൻ, ജാസിം, ചിത്ര അരുൺ, നർത്തകൻ റംസാൻ, മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ തുടങ്ങിയവരുടെ സാന്നിധ്യമുണ്ടാകും.ടിക്കറ്റുകൾക്ക് +968 92369485, +968 95629600.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.