സലാല: ‘ഹാർമോണിയസ് കേരള’ സീസൺ സിക്സിലെ സെലിബ്രിറ്റി പ്രവചന മൽസരമായ ‘ഗസ് ആൻഡ് വിൻ’ വിജയികളെ പ്രഖ്യാപിച്ചു. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഗൾഫ് മാധ്യമം ഒമാൻ അക്കൗണ്ട് ഫോളോ ചെയ്യുകയും മുഖ്യാതിഥിയെ കൃത്യമായി പ്രവചിക്കുകയും ചെയ്തവരിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് മൂന്നു വിജയികളെ തെരഞ്ഞെടുത്തത്. മലയാളത്തിന്റെ പ്രിയനടി ഭാവനയാണ് മുഖ്യാതിഥിയായെത്തുക.
സലാല സെന്ററിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശി മഞ്ജു പ്രേം സജീവ് (40), സലാല ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിയും പാലക്കാട് പട്ടാമ്പി സ്വദേശിയുമായ പി.ടി. ഫെൽവ ഫാത്തിമ (ഒമ്പത്), സലാലയിലെ വീട്ടമ്മയായ മാഹി സ്വദേശി അമൃത റബീഷ് (31) എന്നിവരാണ് സമ്മാനാർഹരായത്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.
നിരവധി പേരാണ് ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും കമന്റ് ബോക്സിൽ സെലിബ്രിറ്റി പ്രവചനം നടത്തിയത്. മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള താരങ്ങളെ പലരും പ്രവചിച്ചിരുന്നു. ഫഹദ് ഫസിൽ, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, പ്രിഥ്വിരാജ്, ടോവിനോ തോമസ്, മഞ്ജുവാര്യർ, പാർവതി തിരുവോത്ത്, കല്യാണി പ്രിയദർശൻ, നിത്യ മോനോൻ, മനോജ് കെ. ജയൻ, ദിലീപ്, വിനീത് ശ്രീനിവാസൻ, റിമി ടോമി, ആസിഫലി, നസ്‍ലിൻ, അർജുൻ അശോകൻ തുടങ്ങിയ പേരുകളാണ് പലരും പ്രവചിച്ചത്.
ജനുവരി 30ന് സലാല അൽ മറൂജ് ആംഫി തിയേറ്ററിൽ ഗൾഫ് മാധ്യമവും മീ ഫ്രണ്ടും സംഘടിപ്പിക്കുന്ന മെഗാ ഇവന്റായ ‘ഹാർമോണിയസ് കേരള’യുമായി ബന്ധപ്പെട്ട കൂടുതൽ അപ്ഡേറ്റുകൾക്കായി ഗൾഫ് മാധ്യമം ഒമാൻ ഇൻസ്റ്റഗ്രാം (, ഫേസ്ബുക്ക് പേജുകൾ ഫോളോ ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.