മ​ല​യാ​ളി ഹ​ജ്ജ്​ സം​ഘ​ത്തി​ന്​ മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

ഹ​ജ്ജ്; മ​ല​യാ​ളി സം​ഘം തി​രി​ച്ചെ​ത്തി

മ​സ്ക​ത്ത്​: വി​ശു​ദ്ധ ഹ​ജ്ജ്​ ക​ർ​മം പൂ​ർ​ത്തി​യാ​ക്കി ഒ​മാ​നി​ൽ​നി​ന്നു​ള്ള ഏ​ക മ​ല​യാ​ളി സം​ഘം തി​രി​ച്ചെ​ത്തി. മു​ഹ​മ്മ​ദ് അ​ലി ഫൈ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹാ​ജി​മാ​രെ മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ര​വേ​റ്റു. ഒ​മാ​ൻ ഔ​ഖാ​ഫ് മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​സ്ക​ത്ത് സു​ന്നി സെ​ന്റ​റാ​ണ് ഹ​ജ്ജ് യാ​ത്ര സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. ജി​ദ്ദ​യി​ൽ​നി​ന്ന്​ ഉ​ച്ച​യോ​ടെ​യാ​ണ്​ സം​ഘം തി​രി​ച്ചെ​ത്തി​യ​ത്.

ഈ ​വ​ർ​ഷം 60 മ​ല​യാ​ളി​ക​ളാ​യി​രു​ന്നു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്​. ശൈ​ഖ് അ​ബ്ദു​റ​ഹ്മാ​ൻ മൗ​ല​വി​യാ​ണ് ഹ​ജ്ജ് യാ​ത്ര സം​ഘ​ത്തെ ന​യി​ച്ചി​രു​ന്ന​ത്​. മ​ല​യാ​ളി ഹ​ജ്ജ് ഗ്രൂ​പ്പി​ൽ എ​ല്ലാ സം​ഘ​ട​നാ​വി​ഭാ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ട്ടി​രു​ന്നു എ​ന്നു​ള്ള​തും ഈ ​വ​ർ​ഷ​ത്തെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു. 2500 റി​യാ​ലാ​ണ് ഹാ​ജി​മാ​രി​ൽ​നി​ന്നും ഈ​ടാ​ക്കി​യി​രു​ന്ന​ത്. ഹ​ജ്ജ് യാ​ത്ര ഉ​ദ്ദേ​ശി​ച്ച​വ​ർ​ക്കാ​യി എ​ല്ലാ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും സു​ന്നീ സെ​ന്റ​റി​ന്റെ ഹ​ജ്ജ് സെ​ൽ ചെ​യ്തു കൊ​ടു​ത്തി​രു​ന്നു. മ​സ്ക​ത്ത്​ സു​ന്നി സെ​ന്റ​റി​നു കീ​ഴി​ൽ ഹ​ജ്ജി​നു പോ​കു​ന്ന​വ​ർ​ക്കാ​യി ഹ​ജ്ജ് ക്യാ​മ്പ് പ​ഠ​ന ക്ലാ​സും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

എ​ൻ.​മു​ഹ​മ്മ​ദ​ലി ഫൈ​സി, സ​ക്കീ​ർ ഹു​സൈ​ൻ ഫൈ​സി, ഡോ​ക്ട​ർ അ​ബ്ദു​ൽ​സ​ലാം ബ​ഷീ​ർ എ​ന്നി​വ​രാ​യി​രു​ന്നു വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ളെ​ടു​ത്തി​രു​ന്ന​ത്. ഈ ​വ​ർ​ഷം ഒ​മാ​നി​ൽ​നി​ന്ന് 500 വി​ദേ​ശി​ക​ൾ​ക്കാ​ണ് ഹ​ജ്ജ് യാ​ത്ര​ക്ക് അ​വ​സ​രം അ​നു​വ​ദി​ച്ച​ത്. ഇ​തി​ൽ 250 അ​റ​ബ് വം​ശ​ജ​രാ​ണ്. ബാ​ക്കി​വ​രു​ന്ന 250 പേ​രി​ലാ​ണ്​ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശി​ക​ളു​ൾ​പ്പെ​ടു​ന്ന​ത്. ഇ​തി​ൽ​​പ്പെ​ട്ട 60 മ​ല​യാ​ളി​ക​ളാ​ണ്​ വി​ശു​ദ്ധ​ക​ർ​മം പൂ​ർ​ത്തി​യാ​ക്കി തി​രി​ച്ചെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം സു​ന്നീ​സെ​ന്റ​ർ ഹ​ജ്ജ് യാ​ത്ര സം​ഘ​ടി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും 26 മ​ലാ​ളി​ക​ൾ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. മ​ല​യാ​ളി ഹ​ജ്ജ് യാ​ത്ര​ക്കാ​ർ വ​ർ​ധി​ക്കു​ന്നു​ണ്ടെ​ന്നും അ​ടു​ത്ത വ​ർ​ഷ​വും വി​പു​ല​മാ​യ രീ​തി​യി​ൽ ഹ​ജ്ജ്​ യാ​ത്ര സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.  

Tags:    
News Summary - Hajj; Malayalees is back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.