Posted On
date_range Updated On
date_range വിദ്യാഭ്യാസമന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ ഹാക്കറുടെ നുഴഞ്ഞുകയറ്റം
മസ്കത്ത്: വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ ഹാക്കറുടെ ആക്രമണം. ബുധനാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. നുഴഞ്ഞുകയറിയ ഹാക്കർ ഹോം പേജിൽ വിദ്യാഭ്യാസ മന്ത്രാലയം ഉന്നതാധികാരികളെ അഭിസംബോധന ചെയ്തുള്ള സന്ദേശങ്ങളും പോസ്റ്റ് ചെയ്തു. സൈബർ ആക്രമണം ഉണ്ടായതായി വിദ്യാഭ്യാസ മന്ത്രാലയവും സ്ഥിരീകരിച്ചു. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ സാധ്യമായ എല്ലാവിധ നിയമനടപടികളും എടുക്കുമെന്നും അധികൃതർ അറിയിച്ചു. ഒമാനിൽനിന്നുള്ള വിദ്യാർഥിയാകാം നുഴഞ്ഞുകയറ്റത്തിന് പിന്നിലെന്ന് കരുതുന്നു. വെബ്സൈറ്റ് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം പിന്നീട് പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.