Posted On
date_range Updated On
date_range ‘ഗൾഫ് മാധ്യമം’ കാമ്പയിൻ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു
സലാല: ഗൾഫ് മാധ്യമത്തിെൻറ സലാലയിലെ പ്രചാരണ കാമ്പയിൻ മലയാളം മിഷൻ ഡയറക്ടർ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു. ഇത്തീനിലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മലയാള വിഭാഗം ഓണം-ഈദ് ആഘോഷച്ചടങ്ങിൽ മലയാള വിഭാഗം കൺവീനർ ആർ.എം. ഉണ്ണിത്താനെ സ്കീമിൽ ചേർത്താണ് ഉദ്ഘാടനം നിർവഹിച്ചത്. 45 റിയാൽ നൽകി ഒരു വർഷത്തേക്ക് വരി ചേരുന്നയാൾക്ക് പാനസോണിക്/ഇംപക്സിെൻറ ഇലക്ട്രോണിക് ഉപകരണവും ഫ്രണ്ടിയുടെ രണ്ടു റിയാലിെൻറ സിം കാർഡും, കുടുംബം, രുചി എന്നിവ ഒരു വർഷത്തേക്ക് സൗജന്യമായും ലഭിക്കും. ഉദ്ഘാടന പരിപാടിയിൽ മലയാള വിഭാഗം കോ.കൺവീനർ സി. മനോജ് കുമാർ, രക്ഷാധികാരികളായ കെ.സനാതനൻ, യു.പി. ശശീന്ദ്രൻ എന്നിവരും സംബന്ധിച്ചു. ഒക്ടോബർ ആറുമുതൽ 15 വരെയാണ് കാമ്പയിൻ നടക്കുന്നത്. കെ.എ. സലാഹുദ്ദീൻ സ്വാഗതം പറഞ്ഞു. കാമ്പയിൻ കൺവീനർ കെ.ജെ.സമീർ നേതൃത്വം നൽകി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 99085575.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.