മസ്കത്ത്: മസ്കത്തിലെ അൽ ഗൂബ്ര സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ തേജസ് സ്റ്റീഫൻ ഷൈൻ തെൻറ സമ്പാദ്യകുടുക്ക പൊട്ടിക്കാറുള്ളത് മെയ് 13ന് ജന്മദിനത്തിലും പിന്നെ ക്രിസ്മസ് ദിനത്തിലുമാണ്.സാധാരണ കുടുക്ക പൊട്ടിക്കുേമ്പാൾ ലഭിക്കുന്ന പണത്തിൽ പകുതി എന്തെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പിതാവ് ഷൈൻ തോമസിന് നൽകും. ബാക്കി പകുതി തുക ഉപയോഗിച്ച് എന്തെങ്കിലും സാധനങ്ങൾ വാങ്ങുകയും ചെയ്യും. എന്നാൽ ഇക്കുറി പിറന്നാളിന് തേജസ് ആ പതിവ് തെറ്റിച്ചു. കുടുക്കയിലുള്ള മുഴുവൻ പണവും ‘ഗൾഫ് മാധ്യമ’വും മീഡിയ വണ്ണും ചേർന്നൊരുക്കുന്ന ‘വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതിയിലേക്ക് കൈമാറി തേജസ് സഹജീവി സ്നേഹത്തിെൻറ മാതൃകയായി.
അർഹതയുണ്ടായിട്ടും ടിക്കറ്റിന് പണമില്ലാത്തതിനാൽ നാട്ടിലെത്താൻ കഴിയാത്ത പ്രവാസികൾക്കായി ‘ഗൾഫ് മാധ്യമ’വും മീഡിയ വണ്ണും ചേർന്നൊരുക്കുന്ന പദ്ധതിയെ കുറിച്ച് പിതാവും പിതൃ മാതാവായ ഗ്രേസികുട്ടിയും തമ്മിലുള്ള സംസാരത്തിൽ നിന്നാണ് ഷൈൻ അറിയുന്നത്. കോവിഡ് മൂലം ജോലിയും വരുമാനവും ഇല്ലാതെയായി ആളുകൾ പ്രയാസമനുഭവിക്കുന്നതിനെ കുറിച്ച് തേജസിന് നല്ല ധാരണയുണ്ടായിരുന്നു. പ്രയാസമനുഭവിക്കുന്നവർക്ക് നാട്ടിൽ പോകാൻ സമ്പാദ്യകുടുക്ക പൊട്ടിച്ച് കൊടുത്താലോയെന്ന മകെൻറ ചോദ്യത്തിന് മുന്നിൽ പിതാവ് ഷൈനിന് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. ഗൾഫ് മാധ്യമത്തിൽ വിളിച്ച് മുഴുവൻ തുകയും കൈമാറി. ചെറിയ തുകയാണെങ്കിലും നാടണയുന്നതിനായി തീരെ നിവൃത്തിയില്ലാത്ത മനുഷ്യർക്ക് തുണയാകാനുള്ള തേജസിെൻറ വലിയ തീരുമാനം ഒാരോരുത്തരും വിചാരിച്ചാൽ നമുക്ക് ചുറ്റുമുള്ള ഒരു പാടുപേർക്ക് തുണയാകാൻ കഴിയുമെന്നതിന് തെളിവാണ്. കോട്ടയം ചുങ്കം സ്വദേശിയായ തേജസിെൻറ പിതാവ് ഷൈൻ ഖിംജി ഹൗസ് ഒാഫ് ട്രാവലിലെ ജീവനക്കാരനാണ്. മാതാവ് അഖില. അൽ ഗൂബ്രയിലെ ഇന്ത്യൻ നഴ്സറിയിലെ കെ.ജി രണ്ട് വിദ്യാർഥി ടെൻസ് സഹോദരനാണ്. .
അർഹതയുണ്ടായിട്ടും ടിക്കറ്റിന് പണമില്ലാത്തതിനാൽ നാട്ടിലെത്താൻ കഴിയാത്ത പ്രവാസികൾക്കായാണ് ‘വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതി വഴി സൗജന്യ വിമാനടിക്കറ്റ് നൽകുക.
കോവിഡിൻെറ പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ അയക്കുന്ന പ്രത്യേക വിമാനങ്ങളിലെ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും ടിക്കറ്റിന് പണമില്ലാതെ കഷ്ടപ്പെടുന്നവക്കാണ് വിമാനടിക്കറ്റുകൾ നൽകുന്നത്. https://woc.madhyamam.com/ എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റിനായി രജിസ്റ്റർ ചെയ്യാം.
നൻമ വറ്റാത്ത പ്രവാസി സമൂഹവും വ്യവസായ നായകരും നിശബ്ദ സേവകരും കൈകോർത്താണ് ‘വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് ഒമാനിൽ 00968 79138145 നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.