ഗൾഫ് മാധ്യമം സംഘടിപ്പിച്ച ഫ്രീഡം ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
മസ്കത്ത്: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഗൾഫ് മാധ്യമം സംഘടിപ്പിച്ച ഫ്രീഡം ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എം.ആർ.എ റസ്റ്റാറന്റ്-ബേക്കറിയുടെ പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ റൂവി നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ലുഖ്മാൻ, എം.ആർ.എ റസ്റ്റാറന്റ്-ബേക്കറി മാനേജിങ് ഡയറക്ടർ ലത്തീഫ്, ജീപാസ് സെയിൽസ് അസിസ്റ്റന്റ് മാനേജർ മുസ്തഫ, ഗൾഫ് മാധ്യമം ഒമാൻ റിപ്പോർട്ടർ ടി.കെ. മുഹമ്മദ് അലി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡംഗം സിറാജുദ്ദീൻ, ദാർസൈത്ത് ഇന്ത്യൻ സ്കൂൾ മലയാളം അധ്യാപിക കലാ സിദ്ധാർഥൻ എന്നിവർ ആശംസകൾ നേർന്നു. ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ, മാർക്കറ്റിങ് എക്സിക്യൂട്ടിവ് നിഹാൽ ഷാജഹാൻ, സർക്കുലേഷൻ മാനേജർ മുഹമ്മദ് നവാസ്, മാധ്യമം പ്രതിനിധി മുഹമ്മദ് അസ്ഹർ, രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. ജസ്ല മുഹമ്മദ് അവതാരകയായി. വായനക്കാരിൽനിന്ന് ആവേശകരമായ പ്രതികരണമാണ് ഓരോ ദിനവും ക്വിസ് മത്സരത്തിന് ലഭിച്ചിരുന്നത്.
ഗൾഫ് മാധ്യമം ദിനപത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഓൺലൈനിലൂടെ ശരിയുത്തരം നൽകുന്നവരിൽനിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.
നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മുഖ്യ പ്രായോജകരായ പരിപാടിയിൽ എം.ആർ.എ ബേക്കറി, ജീപാസ്, റോയൽ ഫോർഡ് എന്നിവർ പങ്കാളികളായി. ജോയ് ആലുക്കാസ് എക്സ്ചേഞ്ചാണ് മെഗാ സമ്മാനമായ ടി.വി നൽകുന്നത്. ഇതിന്റെ വിജയിയെ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.