മസ്കത്ത്: ഇന്ത്യൻ സ്കൂൾ മുലദ്ദയിൽ ഗൾഫ് മാധ്യമം ‘കാമ്പസ് ലൈറ്റ്’ പദ്ധതിക്ക് തുടക്കം. സ്കൂളിന്റെ പ്രൗഢഗംഭീരമായ വാർഷികാഘോഷ ചടങ്ങിൽ മുഖ്യാതിഥി ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ശിവകുമാർ മാണിക്കം, വിശിഷ്ടാതിഥി വടക്കൻ ബാത്തിന ഗവർണറേറ്റ് മുനിസിപ്പൽ കൗൺസിൽ അംഗം ഖനേം ബിൻ സെയ്ഫ് ബിൻ സലിം അൽ ഖമിസി, നൂർ ഗസൽ ഫുഡ്സ് ആൻഡ് സ്പൈസസ് മാനേജിങ് ഡയറക്ടർ ഹസ്ലിൻ സലിം എന്നിവർ സ്കൂൾ ഹെഡ് ബോയ് മുഹമ്മദ് ഫായിസ്, ഹെഡ് ഗേൾ സിന്ധു ബിപിൻ പലേജ എന്നിവർക്ക് പത്രം നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
ചടങ്ങിൽ ഇന്ത്യൻ സ്കൂൾ മുലദ്ദ പ്രിൻസിപ്പൽ ഡോ. ലീന ഫ്രാൻസിസ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. മാത്യു വർഗീസ്, ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ധീൻ, റിപ്പോർട്ടർ ടി.കെ. മുഹമ്മദ് അലി, നൂർ ഗസൽ ഫുഡ്സ് ആൻഡ് സ്പൈസസ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ സ്കൂൾ മുലദ്ദയിൽ ഗൾഫ് മാധ്യമം ‘കാമ്പസ് ലൈറ്റ്’ പദ്ധതിക്ക് തുടക്കമായപ്പോൾ
വിദ്യാർഥികളിൽ വായനശീലം പരിപോഷിപ്പിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയാണ് കാമ്പസ് ലൈറ്റ്. പദ്ധതിയിലൂടെ അടുത്ത ഒരു വർഷം ‘ഗൾഫ് മാധ്യമ'വും അനുബന്ധ പ്രസിദ്ധീകരണങ്ങളും സ്കൂളിൽ വിദ്യാർഥികൾക്കായി ലഭ്യമാക്കും.
ഒഴിവു വേളകളിൽ വിദ്യാർഥികൾക്ക് പഠനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 'ഗൾഫ് മാധ്യമം ഇതിലൂടെ പ്രയോജനപ്പെടുത്താൻ സാധിക്കും. വരും ദിവസങ്ങളിൽ മറ്റു ഇന്ത്യൻ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഗൾഫ് മാധ്യമം പ്രതിനിധികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.