ഗൾഫ് ക്രിക്കറ്റ് ലീഗ് നിസ്വയുടെ ആദ്യ പതിപ്പിൽ ചാമ്പ്യന്മാരായ കലാ കോസ്കോ ടീം
Posted On
date_range Updated On
date_range ഗൾഫ് ക്രിക്കറ്റ് ലീഗ് നിസ്വ കലാ കോസ്കോ ജേതാക്കൾ
മസ്കത്ത്: ഗൾഫ് ക്രിക്കറ്റ് ലീഗ് നിസ്വയുടെ ആദ്യ പതിപ്പിൽ കലാ കോസ്കോ ചാമ്പ്യന്മാരായി. ഫൈനലിൽ കറാച്ചി കിങ്സിനെ എട്ട് റൺസിന് തോൽപിച്ചാണ് സോണി പ്രിൻസൻ ക്യാപ്റ്റനായുള്ള ടീം കിരീടമണിഞ്ഞത്.
നാലു മാസമായി നടന്നുവന്ന ലീഗിൽ പത്തൊമ്പത് ടീമുകൾ ആയിരുന്നു പങ്കെടുത്തിരുന്നത്. ജോൺ ആണ്ടൂർ അധ്യക്ഷത വഹിച്ചു. സീനിയർ ക്രിക്കറ്റ് തരമായ ജയ് ഗണേഷ് മുഖ്യ അതിഥിയായി. വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും സാമൂഹിക പ്രവർത്തകൻ ശ്രീ. ഗോപകുമാർ വേലായുധൻ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.