അ​വ​ന്യൂ​സ് മാ​ളി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ഗി​ന്ന​സ്​ വേ​ൾ​ഡ്​ റെ​​​ക്കോ​ഡ്​ പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ​നി​ന്ന്

12,430 സോ​പ്പു​പൊ​ടി പാ​ക്ക​റ്റു​കൊ​ണ്ടൊ​രു​ക്കി​യ പ​ര​സ്യ​വാ​ച​കം ഗി​ന്ന​സി​ൽ

മസ്കത്ത്: 12,430 സോപ്പുപൊടി പാക്കറ്റുകൾകൊണ്ടൊരുക്കിയ പരസ്യവാചകം ഗിന്നസ് ബുക്ക് റെക്കോഡിൽ ഇടംനേടി. ലുലു ഹൈപ്പർമാർക്കറ്റും ഖിംജി രാംദാസും പി ആൻഡ് ജി യു.എ.യും സംയുക്തമായി ചേർന്ന് നടത്തിയ പ്രകടനമാണ് ഗിന്നസിൽ ഇടംനേടിയത്. ഏരിയലിന്‍റെയു ടൈഡിന്‍റെയും നാനോ പോഡ് പാക്കറ്റുകൾകൊണ്ടായിരുന്നു പരസ്യവാചകം തീർത്തത്. 'നൂറ് ശതമാനം കറ നീങ്ങും, പൂജ്യം ശതമാനം പൊടിയുടെ അവശിഷ്ടം, ഇപ്പോൾ ലുലുവിൽ ലഭ്യമാണ്' എന്ന പരസ്യവാചകമാണ് ഇംഗ്ലീഷിൽ സോപ്പുപൊടി പാക്കറ്റുകൾകൊണ്ട് ഒരുക്കിയത്. റെക്കോഡ് നേട്ടം വിലയിരുത്താനായി ഗിന്നസ് ടീം അധികൃതർ എത്തിയിരുന്നു. അവന്യൂസ് മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഗിന്നസ് വേൾഡ് റെക്കോഡിന്‍റെ നേട്ടം പ്രഖ്യാപിച്ചു. ലുലു, ഖിംജി രാംദാസ്, ഗിന്നസ് ടീം, പ്രോക്ടർ ആൻഡ് ഗാംബിൾ യു.എ.ഇ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു റെക്കോഡ് നേട്ടം പ്രഖ്യാപിച്ചത്. ഖിംജി രാംദാസിന്റെയും പി ആൻഡ് ജിയുടെയും ആഘോഷങ്ങളുടെ ഭാഗമാകുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പിന്റെ ഒമാൻ, ശ്രീലങ്ക, ഇന്ത്യ ഡയറക്ടർ എ.വി. അനന്ത് പറഞ്ഞു. ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ടീമിനെയും ലക്ഷ്യം വിജയകരമായി കൈവരിക്കുന്നതിന് എല്ലാവരും പ്രകടിപ്പിച്ച ദൃഢനിശ്ചയത്തെയും അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലുലുവുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിനും കഠിനാധ്വാനത്തിനും ലഭിച്ച മികച്ച അംഗീകാരമാണ് ഗിന്നസ് വേൾഡ് റെക്കോഡെന്ന് ഖിംജി രാംദാസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ക്ലസ്റ്റർ സി.ഇ.ഒ ശ്രീധർ മൂസപേട്ട പറഞ്ഞു. ലോകത്തെ അറിയപ്പെടുന്ന ബ്രാൻഡുകളായ ഏരിയൽ, ടൈഡുകളുടെ നാനോ പാക്കറ്റ് പോഡുകൾ അടുത്തിടെയാണ് ഗൾഫിലെ ഉപഭോക്താക്കൾക്കായി ഇറക്കിയത്.

Tags:    
News Summary - Guinness World Records with 12,430 packets of soap powder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.