മസ്കത്ത്: കടൽ മാർഗം ഒമാനിലേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിച്ച 28 ഏഷ്യൻ പൗരന്മാരെ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. റോയൽ ഒമാൻ പൊലീസ് കോസ്റ്റ് ഗാർഡ് കമാൻഡ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവർ പിടിയിലായത്.
സീബിന്റെ തീരക്കടലിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ബോട്ട് കോസ്റ്റ് ഗാർഡ് തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മതിയായ രേഖകളില്ലാതെ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച സംഘത്തെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവർക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
മനുഷ്യക്കടത്ത്, അനധികൃത കുടിയേറ്റം, മറ്റ് സമുദ്ര സുരക്ഷാ ലംഘനങ്ങൾ എന്നിവ തടയാൻ ഒമാൻ തീരങ്ങളിൽ റോയൽ ഒമാൻ പൊലിസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരമറിയിക്കണമെന്ന് ആർ.ഒ.പി പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.