ഗാല ഹോളി സ്പിരിറ്റ്‌ കാത്തലിക് ചർച്ച് മലയാളം കമ്യൂണിറ്റി നേതൃത്വത്തിൽ f2ff സെന്റ് അൽഫോൺസ ബൈബിൾ ക്വിസ് മൽസര വിജയികൾക്ക് സമ്മാനം കൈമാറുന്നു

മലയാളം കമ്യൂണിറ്റി ബൈബിൾ ക്വിസ് സംഘടിപ്പിച്ചു

ഗാല: ഹോളി സ്പിരിറ്റ്‌ കാത്തലിക് ചർച്ച് മലയാളം കമ്മ്യൂണിറ്റി നേതൃത്വത്തിൽ സെന്റ് അൽഫോൺസ ബൈബിൾ ക്വിസ്- 2026 സംഘടിപ്പിച്ചു. എഴുത്തു പരീക്ഷയിൽ വിജയിച്ച ഒമ്പതു ടീമുകൾ ഫൈനലിൽ പങ്കെടുത്തു. ഇടവക വികാരിയും, സ്പിരിച്വൽ ഡയറക്ടറുമായ ഫാ. ജോർജ് വടുക്കൂട്ട് ക്വിസ് മാസ്റ്റർ ആയി. 11 റൗണ്ട് നടന്ന വാശിയേറിയ മത്സരത്തിൽ ലിജി ജോർജ് നേതൃത്വം നൽകിയ സിയോൺ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. വർഗീസ് സ്കറിയ നേതൃത്വം കൊടുത്ത അന്തിയോക് ടീമും, ആനി ജിബി നേതൃത്വം നൽകിയ ജെറിക്കോ ടീമും രണ്ടാം സ്ഥാനത്തിനും, ആബേൽ സിജോ നേതൃത്വം നൽകിയ ജീസസ് യൂത്ത് ടീം മൂന്നാം സ്ഥാനത്തിനും അർഹരായി.

ഗൾഫ് പ്രാവിശ്യയിലെ അപസ്തോലിക് വിസിറ്റേറ്റർ ജോളി വടക്കൻ മുഖ്യാതിഥിയായിരുന്നു. ഒക്ടോബർ മാസത്തിൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കായി ബൈബിൾ ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് ഗാല ഇടവക വികാരി ജോർജ് വടുക്കൂട്ട് അച്ചൻ അറിയിച്ചു.

മലയാളം കമ്മ്യൂണിറ്റി കേഓഡിനേറ്റർ സാബു കുരിയൻ നന്ദി പറഞ്ഞു. ബിനോയ്‌ ജോസ്, പി.ജെ. മാത്യു, ഡാലി മാത്യു, ജോർജ്, ജാൻസർ, ജിജി ആന്റണി, ബിജു വർക്കി, ബിജു ശൂരനാട്, സണ്ണി സ്കറിയ, അഞ്ചു ജെറിൻ, ചിഞ്ചു ദാരിസ്, ജേക്കബ് ഡേവിഡ് എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.

Tags:    
News Summary - Malayalam Community organized Bible Quiz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.