ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്റസ ആഭിമുഖ്യത്തിൽ നടന്ന മീലാദ് ഫെസ്റ്റ്

അൽ ഖൂദിൽ ‘നൂറുൻ അലാ നൂർ’ മീലാദ് ഫെസ്റ്റ്

അൽ ഖൂദ്: ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘മീലാദ് ഫെസ്റ്റ് 2026 – നൂറുൻ അലാ നൂർ’ മത, സാംസ്കാരിക പരിപാടികളോടെ ശ്രദ്ധേയമായി. മീലാദ് മീറ്റിന് അമീൻ സൈദിന്റെ ഖിറാഅത്തോടെ തുടക്കമായി. മദ്രസ കമ്മിറ്റി കൺവീനർ അബ്ദുൽ ഹക്കീം പാവറട്ടി സ്വാഗതം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സൈദു ഹാജി ശിവപുരം അധ്യക്ഷത വഹിച്ചു. മദ്രസ മുഅല്ലിം ഉബൈദുല്ല തങ്ങൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രധാനാധ്യാപകൻ അസീസ് നുജൂമി, അധ്യാപകൻ അബ്ദുൽ ഖാദിർ ഹിസാമി എന്നിവർ പ്രഭാഷണം നടത്തി.

കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രതിനിധികളായ അബൂബക്കർ, ഉസ്മാൻ പന്തല്ലൂർ, അഷറഫ് പൊയ്ക്കര; സീബ് എസ്‌ഐസി പ്രതിനിധി അബൂബക്കർ ഹാജി, മസ്കറ്റ് റേഞ്ച് നേതാക്കളായ യൂസഫ് മുസ്ലിയാർ, അസ്‌ലമി, മുസ്തഫ അമാനി എന്നിവർ ആശംസ നേർന്നു. മൊയ്തു, മുനീർ മാസ്റ്റർ, ഫൈസൽ മുണ്ടൂർ, അൻസാർ, ഇർഷാദ്, ഷിഹാബ്, ഇജാസ്, അബ്ദുൽ സലാം, പി.കെ. ഹയിൽ, സാജിർ ലോല, റഫീഖ് ഇരിക്കൂർ, ഷെരീഫ്, അബ്ദുറഹിമാൻ അലിയമ്പത്ത്, അമീൻ ഹുദവി, ഫൈസൽ ആലുവ, ഷമീർ തെറ്റയിൽ, ഷബീർ അബുഹാനി, ഫസൽ ചേലേമ്പ്ര, അബൂബക്കർ എടപ്പാൾ എന്നിവർ നേതൃത്വം നൽകി .

ഷഹ്സാദ് ഖാൻ, ഷൈസൽ യൂസഫ്, മക്ക ഹൈപ്പർ മാനേജർ മമ്മൂട്ടി എന്നിവർ മുഖ്യാതിഥികളായി. സ്വാഗതസംഘം ചെയർമാൻ അബ്ദുല്ലത്തീഫ് ഹാജി ശിവപുരം മൊമന്റോ വിതരണം ചെയ്തു. അൽ റവാബി ക്ലിനിക്, അൽ ഖൂദിന്റെ സഹകരണത്തോടെ ആരോഗ്യ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.

Tags:    
News Summary - ‘Noorun Ala Noor’ Milad Fest in Al Quds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.