സലാല ട്രാവലേഴ്സ് ക്ലബ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സലാല: ട്രാവലേഴ്സ് ക്ലബ് സലാലയിൽ സുൽത്താൻ ഖാബൂസ് ആശുപത്രിയുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിന 76 പേർ രക്തദാനം നിർവ്വഹിച്ചു. ബ്ലഡ് ബാങ്ക് ഹെഡ് ബിനു ഇസ് മായീലും മറ്റു ജീവനക്കാരും നേത്യത്വം നൽകി. ട്രാവലേഴ്സ് ക്ലബ്ബ് ഗ്രൂപ്പ് അഡ്മിൻ മാരായ സിറാജ് സിദാൻ, ബാബു സിദ്ദീഖ്, ഫാറൂഖ് സലാല, അനസ് പോപ്സ്, ഉസ് മാൻ സൈവാൻ, ശിഹാബ് ആലടി എന്നിവർ നേത്യത്വം നൽകി. വിവിധ സംഘടന പ്രതിനിധികളും സംബന്ധിച്ചു

Tags:    
News Summary - Salalah Travelers Club organizes blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.