കെ.എം.സി.സി സലാലയിൽ സംഘടിപ്പിച്ച ‘ഹരിതം 2025’ സംഗമം
സലാല: കെ.എം.സി.സി സലാല ടൗൺ കമ്മിറ്റി ലുബാൻ പാലസിൽ ഹരിതം 2025 എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു. അബൂ തഹ്നൂൻ എം.ഡി ഒ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നൗഫൽ കായക്കൊടി അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് വി.പി. അബ്ദുൽ സലാം ഹാജി, റഷീദ് കൽപറ്റ, കോൺസുലർ ഏജന്റ് ഡോ. കെ. സനാതനൻ, നാസർ പെരിങ്ങത്തൂർ, ഷബീർ കാലടി, റഹീം തലശ്ശേരി എന്നിവർ സംസാരിച്ചു.
വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നിസാം ഫാമിലി അവതരിപ്പിച്ച ഇശൽ രാവും നടന്നു. ഷൗക്കത്ത് വയനാട് സ്വാഗതവും നൗഷാദ് ആറ്റുപുറം നന്ദിയും പറഞ്ഞു. അബ്ദുറഹ്മാൻ, റയീസ്, അയൂബ്, ഷമീം, അസ്ലം, റസാഖ് എന്നിവർ പരിപാടി നിയന്ത്രിച്ചു. നൂറുകണക്കിനാളുകൾ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.