മസ്കത്ത്: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ഫ്രീഡം ക്വിസ് രണ്ടാഴ്ചയിലേറെ പിന്നിടുമ്പോൾ വായനക്കാരിൽനിന്ന് ആവേശകരമായ പ്രതികരണം. ആയിരക്കണക്കിന് എൻട്രികളാണ് ദിവസവും ലഭിക്കുന്നത്.
ഗൾഫ് മാധ്യമം ദിനപത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഓൺലൈനിലൂടെ ശരിയുത്തരം നൽകുന്നവരിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.
നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മുഖ്യ പ്രായോജകരാകുന്ന പരിപാടിയിൽ എം.ആർ.എ.ബേക്കറി, ജീപാസ്, റോയൽ ഫോർഡ് എന്നിവർ പങ്കാളികളാണ്. ജോയ് ആലുക്കാസ് എക്സ്ചേഞ്ചാണ് മെഗാ സമ്മാനമായ ടി.വി നൽകുന്നത്. ആദ്യ പത്തു ദിവസത്തെ വിജയികളുടെ പേരുവിവരങ്ങൾ ചുവടെ:
ജീപാസ് നൽകുന്ന സമ്മാനത്തിന് അർഹരായവർ: റഫീഖ് കെ.പി, ഇസ്മായിൽ എം.കെ(മസ്കത്ത്), സോഹൽ ഫർഹാൻ(ബർക), അനുമോൾ ബിനീഷ്(മസ്കത്ത്), അജി മാത്യൂ ബാബു(മസ്കത്ത്), കെവിൻ ഫിലിപ് വിനു(മസ്കത്ത്), ലാവണ്യ(മസ്കത്ത്), ജിതേഷ് എം.കെ(മസ്കത്ത്), കാവിഷ് ജെയ്ൻ(മസ്കത്ത്), ബീന ബെന്നി(മസ്കത്ത്).
എം.ആർ.എ നൽകുന്ന സമ്മാനത്തിന് അർഹരായവർ: സനീഷ് വലിയപുറായിൽ(മസ്കത്ത്), ശ്യാം നായർ(മസ്കത്ത്), അമല എലിസബത്ത് ജേക്കബ്(മസ്കത്ത്), ജയവർധിനി നിവാസ്(മസ്കത്ത്), ലിബ ഫാത്തിമ(മസ്കത്ത്), ഷൻസ ഹാഷിർ(മസ്കത്ത്), റുഫൈഖ്(മസ്കത്ത്), അമീന മുഹമ്മദ്(മസ്കത്ത്), ആബിദ സി.കെ(മസ്കത്ത്), കീർത്തന അരവിന്ദ്(മസ്കത്ത്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.