ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ‘എന്റെ കേരളം’പ്രശ്‌നോത്തരിയില്‍ സീനിയര്‍ വിഭാഗത്തില്‍ വിജയിച്ച ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂൾ ടീം അംഗങ്ങൾ
സംഘാടകരോടൊപ്പം
മസ്‌കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന 'എന്റെ കേരളം'പ്രശ്‌നോത്തരിയില്‍ സീനിയര്‍ വിഭാഗത്തില്‍ ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളും ജൂനിയര്‍ വിഭാഗത്തില്‍ ഗൂബ്ര ഇന്ത്യന്‍ സ്‌കൂളും ഒന്നാം സ്ഥാനം നേടി. ദാര്‍സൈത്തിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന മത്സരം ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് ഡയറക്ടര്‍ ഡോ. ശിവകുമാര്‍ മാണിക്കം ഉദ്ഘാടനം ചെയ്തു. രണ്ടു വിഭാഗങ്ങളിലുമായി 300ല്‍ പരം ടീമുകള്‍ ആദ്യം നടന്ന എഴുത്തുപരീക്ഷയില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സെമി ഫൈനല്‍, ഫൈനല്‍ പ്രശ്‌നോത്തരിയില്‍ ആറു ടീം പങ്കെടുത്തു. ഒമാനിലെ ക്വിസ് മാസ്റ്റര്‍ ഹലാ ജമാല്‍ ആണ് പ്രശ്‌നോത്തരി നയിച്ചത്.
സീനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ സ്വന്തമാക്കി. വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളിനാണ് മൂന്നാം സ്ഥാനം. ജൂനിയര്‍ വിഭാഗത്തില്‍ ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും ഗുബ്ര ഇന്ത്യന്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.
ജൂനിയര്‍ വിഭാഗത്തില്‍ വിജയിച്ച ഗൂബ്ര ഇന്ത്യന്‍ സ്കൂൾ ടീം സംഘാടകരോടൊപ്പം
ഒമാനിലുള്ള എല്ലാ ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും പ്രാതിനിധ്യം കൊടുത്താണ് മത്സരം സംഘടിപ്പിച്ചതെന്ന് കണ്‍വീനര്‍ പി. ശ്രീകുമാര്‍ പറഞ്ഞു. മത്സര വിജയികളെയും മത്സരിച്ച എല്ലാ വിദ്യാര്‍ഥികളെയും ജനുവരി 27ന് റൂവി അല്‍ ഫലാജ് ഗ്രാന്‍ഡ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കുമെന്ന് സാഹിത്യ വിഭാഗം സെക്രട്ടറി സുനില്‍കുമാര്‍ കൃഷ്ണന്‍ നായര്‍ പറഞ്ഞു. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറു വരെ നടന്ന പ്രശ്‌നോത്തരിയില്‍ കോകണ്‍വീനര്‍ ലേഖ വിനോദ്, ട്രഷറര്‍ അജിത്കുമാര്‍ മേനോന്‍, മറ്റു മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ ബാബു തോമസ്, കെ. സതീഷ് കുമാര്‍, കൃഷ്ണേന്ദു, ആതിര ഗിരീഷ്, ടീന ബാബു, സബ് കമ്മിറ്റി അംഗങ്ങള്‍, കോഓഡിനേറ്റര്‍മാരായ ക്ലബ് അംഗങ്ങള്‍, കുട്ടികളുടെ രക്ഷിതാക്കള്‍, വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.