സ്വർണാഭരണം മോഷ്ടിച്ചു; മസ്കത്തിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ

മസ്കത്ത്: സ്വർണാരണങ്ങൾ മോഷ്ടിച്ചതിന് വീട്ടുജോലിക്കാരിയെ മസ്‌കത്ത് ഗവർണറേറ്റിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഖുറിയാത്ത് വിലായത്തിലെ വീട്ടിൽ നിന്നായിരുന്നു ആഭരണങ്ങൾ ​​മോഷ്ടിച്ചത്.

ഏഷ്യൻ വംശജയായ പ്രതിയെ മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പിടികൂടിയത്. ആഭരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്. നിയമ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    
News Summary - Gold Theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.