?????? ?????????????? ????? ??????? ???????

ഗ്ലോബൽ മണി എക്​സ്​ചേഞ്ച്​ മണി ട്രാൻസ്​ഫർ ആപ്ലിക്കേഷൻ പുറത്തിറക്കി

ഒമാനിലെ മുൻനിര ധനവിനിമയ സ്​ഥാപനമായ ഗ്ലോബൽ മണി എക്​സ്​ചേഞ്ച്​ ‘ഗ്ലോബൽ ഫ്രീഡം’ എന്ന പേരിൽ മണി ട്രാൻസ്​ഫർ ആപ്ലിക്കേഷൻ പുറത്തിറക്കി. കോവിഡി​​െൻറ പശ്​ചാത്തലത്തിൽ ഉപഭോക്​താക്കൾക്ക്​ ഏറ്റവും മികച്ച സേവനം ലഭ്യമാക്കുന്നതിനായി പുറത്തിറക്കിയ ആപ്പ്​ ഇപ്പോൾ ഇംഗ്ലീഷിൽ മാത്രമാണ്​ ലഭ്യമായിട്ടുള്ളത്​. വൈകാതെ അറബി, ഹിന്ദി, മലയാളം, ഉർദു, ബംഗാളി ഭാഷകളിലും ആപ്പ്​ ലഭ്യമാകും.
ഉപഭോക്​താക്കൾക്ക്​ സുരക്ഷിതമായും സൗകര്യപ്രദമായും പണമയക്കുന്നതിനുള്ള സൗകര്യം ആപ്ലിക്കേഷനിൽ ലഭ്യമാകുമെന്ന്​ ഗ്ലോബൽ മണി എക്​സ്​ചേഞ്ച്​ മാനേജിങ്​ ഡയറക്​ടർ സുബ്രഹ്​മണ്യൻ പറഞ്ഞു. ഇന്ത്യ, പാക്കിസ്​ഥാൻ, ബംഗ്ലാദേശ്​, ഫിലിപ്പൈൻസ്​, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ബാങ്ക്​ ട്രാൻസ്​ഫർ സൗകര്യം നിലവിൽ ലഭ്യമാണ്​. ഒമാനിലെ എല്ലാ ഡെബിറ്റ്​ കാർഡുകളും ആപ്പ്​ വഴി പണമയക്കുന്നതിനായി ഉപയോഗിക്കാം. കൂടുതൽ ഡിജിറ്റൽ സേവനങ്ങൾ വരും നാളുകളിൽ ഉപഭോക്​താക്കൾക്കായി പുറത്തിറക്കുമെന്ന്​ ഗ്ലോബൽ മണി എക്​സ്​ചേഞ്ച് ജനറൽ മാനേജർ അമിത്​ താലുക്​ദർ പറഞ്ഞു. ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്​റ്റോറിൽ ലഭ്യമാണ്​. ആപ്പ്​ സ്​റ്റോറിൽ വൈകാതെ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്​ ഫോൺ: 99838325  99500532.
Tags:    
News Summary - global money exchange launches money transfer application

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.