?????? ???? ??????? ????????? ??????????????????? ??????? ????? ???????????????

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ രണ്ടാം വാർഷികാഘോഷം ഇന്ന്​

മസ്​കത്ത്​: സ്വതന്ത്ര പ്രവാസി സംഘടനയായ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ ഒമാൻ ചാപ്റ്ററി​​​െൻറ രണ്ടാം വാർഷികാഘോ ഷം വെള്ളിയാഴ്​ച നടക്കും. വൈകുന്നേരം ആറിന്​ അൽ ഫലാജ്​ ഹോട്ടലിലെ ഗ്രാൻറ്​ ഹാളിൽ ആരംഭിക്കുന്ന പരിപാടിയിൽ സംവിധ ായകൻ ലാൽ ജോസ് മുഖ്യാതിഥിയാകും. ഇന്ത്യൻ എംബസി സാംസ്​കാരിക വിഭാഗം കോൺസുലാർ വി.കെ പ്രകാശും ഉദ്​ഘാടന പരിപാടിയിൽ പങ്കെടുക്കും.

ശേഷം നടക്കുന്ന കലാവിരുന്നിൽ സുമേഷ്​ കൂട്ടിക്കൽ, ഫ്‌ളവേഴ്‌സ് ചാനൽ കോമഡി ഫെസ്​റ്റിവൽ ഫെയിം നിസാം കാലിക്കറ്റ്​ തുടങ്ങിയവർ അണിനിരക്കും. നാടൻപാട്ട്​ കലാകാരൻ ആദർശ്​ ചിറ്റാറും മസ്​കത്തിലെ ഞാറ്റുവേലക്കൂട്ടവും ചേർന്ന്​ അവതരിപ്പിക്കുന്ന നാടൻപാട്ട്​ പരിപാടി വേറിട്ടതായിരിക്കും. മുൻഷി രഞ്​ജിത്ത്​ ആണ്​ അവതാരകൻ. സംഘടനയുടെ പ്രചരണാർത്ഥം നടക്കുന്ന ആദ്യത്തെ പൊതുപരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.

പ്രവാസിമലയാളികൾക്ക് സമഗ്രമായ സഹായഹസ്തവും ഒപ്പം അവരുടെ പുനരധിവാസവുമാണ്​ സംഘടനയുടെ ലക്ഷ്യമെന്ന്​ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരസ്​പരം താങ്ങാകേണ്ട ആളുകളാണ്​ പ്രവാസികളെന്ന്​ വാർത്താസമ്മേളനത്തിൽ പ​െങ്കടുത്ത ലാൽജോസ്​ പറഞ്ഞു. നാട്ടിൽ നിക്ഷേപം നടത്താൻ പ്രവാസികൾ ഭയക്കുന്ന സാഹചര്യമാണ്​ നിലവിലുള്ളതെന്ന്​ സംഘടനയുടെ ഒമാൻ ചാപ്റ്റർ പ്രസിഡൻറ്​ ശങ്കരനാരായണൻ പറഞ്ഞു. സെക്രട്ടറി സുബൈർ മാഹിൻ, പ്രോഗ്രാം കോർഡിനേറ്റർ വിനോദ് ലാൽ ആര്യച്ചാലിൽ, ജോ. സെക്രട്ടറി ഷിഹാബുദ്ദിൻ ഉളിയത്തിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Global Kerala Pravasi Association anniversary-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.