മസ്കത്ത്: ഞായറാഴ്ച റിയാദിൽ ആരംഭിക്കുന്ന ജി.സി.സി ഉച്ചകോടിയിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ പ്രതിനിധിയായി കാബിനറ്റ് കാര്യ ഡെപ്യൂട്ടി പ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഇൗദ് പെങ്കടുക്കും. ഉച്ചകോടിയിൽ ഒമാൻ പ്രതിനിധി സംഘത്തിന് സയ്യിദ് ഫഹദ് നേതൃത്വം നൽകും.ഒമാൻ വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ല, വാണിജ്യ-വ്യവസായ മന്ത്രി ഡോ. അലി ബിൻ മസൂദ് അൽ സുനൈദി, നിയമകാര്യ മന്ത്രി ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് അൽ സൈദി, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് പ്രതിനിധി സംഘത്തിലുളളത്.
ഉച്ചകോടിക്ക് മുന്നോടിയായി സുൽത്താൻ ഖാബൂസ് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സഉൗദിന് സന്ദേശം അയച്ചിരുന്നു.
ഇരുരാജ്യങ്ങൾ തമ്മിലെ ഉഭയകക്ഷി ബന്ധങ്ങളും ജി.സി.സി ഉച്ചകോടിയിലെ സുൽത്താനേറ്റിെൻറ പങ്കാളിത്തവും സന്ദേശത്തിൽ പരാമർശിച്ചു. സൗദി അറേബ്യയിലെ ഒമാൻ സ്ഥാനപതി ഡോ. സയ്യിദ് അഹ്മദ് ബിൻ ഹിലാൽ അൽ ബുസൈദിയാണ് സുൽത്താെൻറ സന്ദേശം സൗദി രാജാവിന് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.