മസ്കത്ത്: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെ സംയുക്ത പ്രതിരോധ കൗൺസിലിന്റെ 22ാം യോഗത്തിൽ ഒമാൻ പങ്കെടുത്തു.
കുവൈത്തിൽ ചേർന്ന യോഗത്തിൽ ഒമാൻ പ്രതിനിധി സംഘത്തെ പ്രതിരോധകാര്യ ഡെപ്യൂട്ടി പ്രൈംമിനിസ്റ്റർ സയ്യിദ് ശിഹാബ് ബിൻ താരിഖ് ആൽ സഈദ് നയിച്ചു. യോഗത്തിൽ ജി.സി.സി സായുധസേന മേധാവിമാരുടെ ഉയർന്ന സൈനിക സമിതിയിലൂടെ സമർപ്പിച്ച അജൻഡയിലെ വിഷയങ്ങൾ വിശദമായി പരിശോധിച്ചു. അംഗരാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനിക സഹകരണത്തിന്റെ പശ്ചാത്തലത്തിൽ ഇതുവരെ കൈവരിച്ച നേട്ടങ്ങളും യോഗം വിലയിരുത്തി. ജി.സി.സിയുടെ സംയുക്ത പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും അംഗരാജ്യങ്ങളുടെ പൊതുതാൽപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ള ഭാവി സഹകരണ മാർഗങ്ങൾ വികസിപ്പിക്കുന്നതിനും യോഗം പ്രാധാന്യം നൽകി.
കൗൺസിലിന്റെ ശിപാർശകൾ വരാനിരിക്കുന്ന ജി.സി.സി ഉച്ചകോടിയിൽ സുപ്രീം കൗൺസിലിന് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.