മസ്കത്ത്: ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തി ഗസ്സക്കുമേൽ ഏർപ്പെടുത്തിയ ഉപരോധവും അതിക്രമങ്ങളും അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അന്താരാഷ്ട്ര സമൂഹം തുടരണമെന്ന് കൈറോയിൽ സമാപിച്ച അറബ് പാർലമെൻററി യൂനിയെൻറ അടിയന്തര സമ്മേളനം ആവശ്യപ്പെട്ടു. അറബ് മേഖല അനുഭവിക്കുന്ന പ്രതിസന്ധികൾക്ക് വിജയകരമായ രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിന് സൃഷ്ടിപരമായ ചർച്ചകളെ പിന്തുണക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. വിഭജനത്തിനും സംഘർഷങ്ങൾക്കും പകരം എല്ലാ കക്ഷികളെയും ഒരുമിച്ചിരുത്തിയുള്ള ചർച്ചകളിലൂടെ മാത്രമേ പ്രതിസന്ധികൾക്ക് സമാധാനപൂർവമായ പരിഹാരം സാധ്യമാവുകയുള്ളൂവെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
മജ്ലിസുശ്ശൂറ ഡെപ്യൂട്ടി ചെയർമാൻ എൻജിനീയർ മുഹമ്മദ് ബിൻ അബൂബക്കർ അൽ ഗസ്സാനിയുടെ നേതൃത്വത്തിലുള്ള ഒമാൻ സംഘം യോഗത്തിൽ പെങ്കടുത്തു. സ്റ്റേറ്റ് കൗൺസിൽ അംഗം സൈഫ് ബിൻ അലി അൽ ആംരി, മജ്ലിസുശ്ശൂറ അംഗങ്ങളായ ഹിലാൽ ബിൻ ഹമദ് അൽ സർമി, ഹിലാൽ ബിൻ നാസർ അൽ സദ്റാനി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഫലസ്തീൻ ജനതയുടെ ന്യായപ്രകാരമുള്ള അവകാശങ്ങൾക്ക് ഒപ്പമാണ് എന്നും ഒമാനെന്നും കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് രാജ്യം ഉറച്ച പിന്തുണനൽകുമെന്നും യോഗത്തിൽ സംസാരിച്ച ഒമാൻ പ്രതിനിധി എൻജിനീയർ മുഹമ്മദ് അൽ ഗസ്സാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.