ഒ​മാ​ൻ എ​യ​റി​െൻറ സ​ലാ​ല^​കോ​ഴി​ക്കോ​ട്​​ സ​ർ​വി​സ്​ ഇന്ന്​ തു​ട​ങ്ങും

സലാല: സലാലയിൽനിന്ന് നേരിട്ട് ഒമാൻ എയർ ആരംഭിക്കുന്ന പുതിയ സർവിസിന് ഇന്ന് രാത്രിയോടെ തുടക്കമാവും. രാത്രി 12.40 നാണ് ആദ്യ വിമാനം പറന്നുയരുക. സർവിസി​െൻറ ഔദ്യോഗിക ഉദ്ഘാടനം ദോഫാർ ഗവർണർ സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ അൽ ബുസൈദി  നിർവഹിക്കും. 
വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചിൽ നടക്കുന്ന ചടങ്ങുകളിൽ   ഒമാൻ എയറി​െൻറ മുതിർന്ന ഉദ്യോഗസ്ഥരും സ്വദേശി പ്രമുഖരും പ്രത്യേക ക്ഷണിതാക്കളും  സംബന്ധിക്കും. ഒമാൻ എയറി​െൻറ വരവോടെ കോഴിക്കോട് റൂട്ടിലെ ടിക്കറ്റ് നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ദിവസവും രാത്രി ഒമാൻ സമയം 12.40ന് സലാലയിൽനിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 5.50ന് കോഴിക്കോട് എത്തിച്ചേരും. രാവിലെ 6.40ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് 8.40ന് സലാലയിൽ എത്തുകയും ചെയ്യും. ഇൗ മാസം ആദ്യം മുതലാണ് സർവിസി​െൻറ ബുക്കിങ് ആരംഭിച്ചത്. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ്  മാത്രമാണ് സലാലയിൽനിന്ന് നേരിട്ട് കേരളത്തിലേക്ക് സർവീസ് നടത്തുന്നത്. 
ഒമാൻ എയറി​െൻറ വരവ് മുഴുവൻ മലയാളികളേയും വിശേഷിച്ച് മലബാർ മേഖലയിലെ യാത്രക്കാരെ സന്തോഷത്തിലാക്കിയിട്ടുണ്ട്. സലാലയിൽനിന്ന് മലബാറിലേക്കുള്ള യാത്രാക്ലേശത്തിന് ഇതോടെ കാര്യമായ  ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.  
ഒമാൻ എയറി​െൻറ പുതിയ നയമനുസരിച്ച് ലഗേജിന് 30കിലോ ഭാരം മാത്രമേ പാടുള്ളൂ. അധിക തുക നൽകി 20 കിലോ വരെയുള്ള അധിക ലഗേജ് കൂടി കൊണ്ടുപോകാം. അധിക ലഗേജിൽ ഒരു കിലോയായാലും 20 കിലോയായാലും ഒരേ തുക നൽകേണ്ടി വരും. കോഴിക്കോടിന് പുറമെ മറ്റു രണ്ടിടങ്ങളിലേക്കും ഒമാൻ എയർ അധിക സർവിസ് നടത്തും. 
ഇന്നുമുതൽ ആരംഭിക്കുന്ന വേനൽകാല ഷെഡ്യൂളി​െൻറ ഭാഗമായി നൈറോബി, മാഞ്ചസ്റ്റർ എന്നിവിടങ്ങളിലേക്കാണ് പുതിയ സർവിസുകൾ ആരംഭിക്കുക. നൈറോബിയിലേക്ക് നാലു പ്രതിവാര സർവിസുകളാകും തുടങ്ങുക. 
ഏപ്രിൽ അവസാനം പുതിയ ബോയിങ് 787^9 വിമാനം ലഭിച്ച ശേഷം മേയ് ഒന്നുമുതലാകും മാഞ്ചസ്റ്റർ സർവിസ് ആരംഭിക്കുകയെന്നും ഒമാൻ എയർ അധികൃതർ അറിയിച്ചു. വിമാനങ്ങളുടെ സമയക്രമത്തിലും മാറ്റമുണ്ട്. ഫ്രാങ്ക്ഫർട്ട് വിമാനം അതിരാവിലെയാകും പുറപ്പെടുക. ബംഗ്ലാദേശ്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള സർവിസുകളുടെ എണ്ണത്തിലും വർധനയുണ്ട്. ജൂൺ 25 മുതൽ ബാേങ്കാക്, ക്വാലാലംപൂർ എന്നിവിടങ്ങളിലേക്കുള്ള സർവിസുകളുടെ എണ്ണവും വർധിപ്പിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു. 
 

Tags:    
News Summary - gallery-large-02x

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.