സലാല: ഗോൾഡ് ആൻഡ് ഡയമണ്ട്സ് മേഖലയിലെ മുൻ നിരക്കാരായ ജി ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ പുതിയ ഫെദ സിൽവർ ലോഞ്ചും ഫെസ്റ്റും മെയ് 14ന് സലാലയിൽ നടക്കും. വൈകിട്ട് 5.30 മുതൽ സാദ നെസ്റ്റോയിലെ ജി ഗോൾഡ് ഔട്‌ലെറ്റിൽ ആരംഭിക്കുന്ന പരിപാടിയിൽ ഒ.അബ്‌ദുൽ ഗഫൂർ മുഖ്യാതിഥിയായിരിക്കും. നവീനമായ 925 സിൽവറിന്റെ ഇറ്റലിയൻ, ടർക്കിഷ് മോഡലുകളുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഉദ്‌ഘാടനത്തോടനുബന്ധിച്ച് സിൽവർ ആഭരണങ്ങൾക് 25 ശതാമാനവും ഡയമണ്ട്‌സിന് 60 ശതമാനവും നിരക്കിളവുണ്ട്. സ്വർണം വാങ്ങുന്നവർക്ക് ഒരു റിയാൽ മാത്രമാണ് പണിക്കൂലി ഈടാക്കുക. ഇവന്റിൽ ഗസ് ആൻഡ് വിൻ മത്സരത്തിലൂടെ വിജയിയാകുന്ന ഒരാൾക്ക് ഒരു വെള്ളി ആഭരണ സെറ്റ് സമ്മാനമായി ലഭിക്കും.
വൈകിട്ട് 5.30ന് ആരംഭിക്കുന്ന ഫെദ സിൽവൽ ഫെസ്റ്റിൽ മൂന്ന് കാറ്റഗറികളിലായി കുട്ടികളുടെ ഫാഷൻ ഷോയാണ് ആദ്യം നടക്കുക. 7.30 മുതൽ വോയിസ് ഓഫ് സലാല നയിക്കുന്ന ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.