ഫാസ് അക്കാദമി സലാലയില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയികളായ ടെലി ബോയ്സ് ടീം ട്രോഫി ഏറ്റു വാങ്ങുന്നു
ഫ്യൂച്ചര്‍ അക്കാദമി സ്പോർട്സ് ക്രിക്കറ്റ് ടൂര്‍ണമെന്റ്: സലാല ടെലി ബോയ്സ് ജേതാക്കൾ
സലാല: ഫാസ് അക്കാദമി സലാലയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. അക്കാദമിക് കീഴിലുള്ള അല്‍ നാസര്‍ ക്ലബ് ഫ്ലഡ്ലിറ്റ് ഗ്രൗണ്ടിലാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടന്നത്. ഏഷ്യക്കാരായ നിരവധി ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ഫൈനലിൽ ടീം എസ്.കെ ആറിനെ പരാജയപ്പെടുത്തി സലാല ടെലി ബോയ്സ് ജേതാക്കളായി. ടെലി ബോയ്സിലെ റയീസാണ് മാന്‍ ഓഫ് ദ മാച്ച്.
കശ്മീർ ഇലവനിലെ സർഫറാസ് ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്സ്മാനായും ടെലി ബോയ്സിലെ അഭിജിത് പ്ലയർ ഓഫ് ദ ടൂർണമെന്റും മികച്ച ബൗളറും ആയി തിരഞ്ഞെടുക്കപ്പെട്ടു. ഫഹദ്, ജംഷാദ്, അഹദ്, ശുഹൈബ് എന്നിവർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.