?????????? ???????????? ??????? ?????????????? ?????????? ?????????? ????????????????????

ഫ്യൂഷന്‍ ഫെസ്​റ്റ്​ സംഗീതവിരുന്ന്​ ഇന്ന്

മ​സ്‌​ക​ത്ത്: സം​ഗീ​ത​മാ​​ന്ത്രി​ക​ൻ സ്​​റ്റീ​ഫ​ൻ ദേ​വ​സി​യു​ടെ ഫ്യൂ​ഷ​ന്‍ ഫെ​സ്​​റ്റ്​ സം​ഗീ​ത വി​രു​ന് ന് വെ​ള്ളി​യാ​ഴ്​​ച​ അ​ൽ ഫ​ലാ​ജ്​ ഹോ​ട്ട​ലി​ൽ അ​ര​ങ്ങേ​റും. താ​ല്‍ ഇ​വ​ൻ​റ്​​സ്​ ആ​ണ്​ സം​ഘാ​ട​ക​ർ. സ്​​റ്റീ​ഫ​ൻ ദേ​വ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​റം​ഗ സോ​ളി​ഡ്​ ബാ​ൻ​ഡ്​ ഒ​മാ​നി​ല്‍ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യാ​ണ്.
ഫ്യൂ​ഷ​ൻ സം​ഗീ​ത​ത്തി​ന്​ അ​ക​മ്പ​ടി​യാ​യി പി​ന്ന​ണി ഗാ​യ​ക​രാ​യ ഹ​രി​ശ​ങ്ക​ര്‍, സി​താ​ര എ​ന്നി​വ​രും വേ​ദി​യി​ലെ​ത്തും.

സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ര​മേ​ശ് പി​ഷാ​ര​ടി​യാ​ണ് പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​ന്‍. ഒ​മാ​നി​ലെ ക​ലാ​സ്വാ​ദ​ക​ര്‍ക്ക് മി​ക​ച്ച സം​ഗീ​ത വി​രു​ന്നാ​കും പ​രി​പാ​ടി​യെ​ന്ന്​ സ്​​റ്റീ​ഫ​ൻ ദേ​വ​സി​യും ര​മേ​ഷ്​ പി​ഷാ​ര​ടി​യും ഹ​രി​ശ​ങ്ക​റും സി​താ​ര​യും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​റ​ഞ്ഞു. മ​ല​യാ​ളി​ക​ൾ അ​ല്ലാ​ത്ത​വ​ർ​ക്കും ആ​സ്വ​ദി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ്​ പ​രി​പാ​ടി അ​ണി​യി​ച്ചൊ​രു​ക്കി​യി​ട്ടു​ള്ള​ത്. പി​ഷാ​ര​ടി​യു​ടെ സം​ഗീ​ത ന​മ്പ​റും ഉ​ണ്ടാ​കും. താ​ല്‍ ഇ​വ​ൻ​റ്​ പ്ര​തി​നി​ധി ഷി​ലി​ന്‍ പൊ​യ്യാ​റ, അ​ഫ്​​ലാ​ഗ്​ ഫാ​ർ​മ​സി ജ​ന​റ​ൽ മാ​നേ​ജ​ർ തോ​മ​സ്​ ജോ​ൺ, പ്രോ​ഗ്രാം കോ​ഒാ​ഡി​നേ​റ്റ​ർ സാ​ബു കോ​ശി എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

Tags:    
News Summary - fusion fest-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.