ഷിനാസ് സാംസ്‌കാരിക വേദി മെഡിക്കൽ ക്യാമ്പിൽനിന്ന്
സുഹാർ: ഷിനാസ് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ലൈഫ് ലൈൻ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഷിനാസ് മാളിൽ വെള്ളിയാഴ്ച നടന്ന ക്യാമ്പിൽ കാർഡിയോളജി, ഇന്റെർണൽ മെഡിസിൻ, ഗൈനക്കോളജി ഡോക്ടർമാരുടെ സേവനവും ലഭ്യമായിരുന്നു. 287 പേർ ക്യാമ്പ് പ്രയോജനപ്പെടുത്തി. സാംസ്‌കാരിക വേദി സെക്രട്ടറി ഷാജിലാൽ സഹ്യാദ്രി , പ്രസിഡന്റ് ശ്രീജിത്ത് , ഏരിയാ കമ്മിറ്റി അംഗം നിഷാദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ വിജയൻ , ഷാജൻ , ഗോപാലകൃഷ്ണൻ , അനീഷ്മോൻ , മനോജ് , രാജു , സുരേഷ്, റിജോ, മണികണ്ഠൻ , ബാബു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.