കൈരളി കൂട്ടായ്മയുടെ നേതൃത്വത്തിൽ വാദി കബീറിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
മസ്കത്ത്: കൈരളി കൂട്ടായ്മ നേതൃത്വത്തിൽ മസ്കത്തിലെ വാദി കബീറിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൈരളി കൂട്ടായ്മ ഹലാ മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. വാദി കബീറിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ നടന്ന ക്യാമ്പിൽ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു. തുടർചികിത്സ ആവശ്യമുള്ളവർക്ക് ഹല മെഡിക്കൽ സെന്ററിൽ കുറഞ്ഞ നിരക്കിൽ തുടർ പരിശോധനകളും ചികിത്സയും ലഭ്യമാകും.
ക്യാമ്പിൽ ഡോ. ശരത് ശശിയുടെ (ഹലാ മെഡിക്കൽ സെന്റർ) നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പരിശോധനകൾക്ക് നേതൃത്വം നൽകി. മികച്ച പ്രതികരണമാണ് മസ്കത്തിലെ പൊതു സമൂഹത്തിൽനിന്നും മെഡിക്കൽ ക്യാമ്പിന് ലഭിച്ചത്. 250 ലധികം ആളുകൾ ക്യാമ്പിൽ രജിസ്ട്രേഷൻ നടത്തി സൗജന്യ മെഡിക്കൽ സേവനം പ്രയോജനപ്പെടുത്തി.
സമാപന യോഗത്തിൽ ലോക കേരളസഭ അംഗം വിൽസൺ ജോർജ് പങ്കെടുത്തു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവും ഫിനാൻസ് ഡയറക്ടറുമായ നിധീഷ് കുമാർ മുഖ്യാതിഥിയായി. മസ്കത്തിലെ സാമൂഹിക പ്രവർത്തകരായ അനു ചന്ദ്രൻ, നിഷാന്ത്, മൊയ്തു, അഭിലാഷ് എന്നിവരും സന്നിഹിതരായിരുന്നു. ഇത്തരം വിവിധങ്ങളായ സാമൂഹികക്ഷേമ പ്രവർത്തനങ്ങളുമായി ഇനിയും കൈരളി കൂട്ടായ്മ മുന്നോട്ട് വരുമെന്ന് ഭാരവാഹികളായ വി.എം. അരുൺ, മിഥുൻ, മനീഷ, ബിബിൻ ദാസ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.