സലാലയിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

സലാല: സലാലയിലെ പ്രവാസിയായിരുന്ന തിരുവനന്തപുരം സ്വദേശി നാട്ടിൽ നിര്യാതനായി. ആറ്റിങ്ങൽ ഹയർ സെക്കൻഡറി സ്കൂളിനു സമീപം ബഥേലിൽ എസ്. അനിൽ കുമാർ (66) ആണ് മരിച്ചത്.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദീർഘകാലം സലാലയിൽ പ്രവാസിയായിരുന്നു. എൻജിനീയറിങ് കൺസൾട്ടിങ് കമ്പനി നടത്തി വരികയായിരുന്നു. സലാല ഫ്രീസോണിന്‍റെയും ഇന്ത്യൻ സ്കൂളിന്‍റെയും കൺസൾട്ടന്റുമായിരുന്നു.

ഭാര്യ: ലിസകുമാരി. കാനഡയിൽ ജോലി ചെയ്യുന്ന ഏക മകൻ ആബേദ് എ. ബഥേൽ കഴിഞ്ഞ ദിവസം നാട്ടിൽ എത്തി. സലാല പെന്തകോസ്തൽ മിഷൻ സഭാംഗമായിരുന്നു.

Tags:    
News Summary - Former expatriate in Salalah passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.