സലാലയിലെ മുൻ പ്രവാസി ഷാർജയിൽ നിര്യാതനായി

സലാല: പ്രവാസി വെൽഫയർ സലാല ട്രഷറർ ആയിരുന്ന നിലമ്പൂർ ചന്തക്കുന്ന് സ്വദേശി റാക്കോടൻ വീട്ടിൽ മൻസൂർ (46) ഷാർജയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ താമസസ്ഥലത്തായിരുന്നു മരണം. ദീർഘകാലം സലാല അസ്സഫ ഡയറീസിൽ ജോലി ചെയ്തിരുന്ന അദ്ദേഹം 2022ൽ നാട്ടിലേക്ക് മടങ്ങിയിരുന്നു. ശേഷം ഒരു വർഷം മുമ്പാണ് വീണ്ടും ഷാർജയിലെത്തിയത് .

മൻസൂറിന്റെ മാതാവ് രണ്ടാഴ്‌ച മുമ്പാണ് മരണപ്പെട്ടത്. ഭാര്യ: റഷീദ. മക്കൾ: റിൻഷ,റിഷാൻ, മിസ്ബാഹ്. നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിര്യാണത്തിൽ പ്രവാസി വെൽഫയർ സലാല പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് അനുശോചനം രേഖപ്പെടുത്തി.

Tags:    
News Summary - Former expatriate from Salalah dies in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.