പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range 1000ത്തിലധികം പാക്കറ്റ് മയക്കുമരുന്നുമായി വിദേശികൾ പിടിയിൽ
മസ്കത്ത്: 1000ത്തിലധികം പാക്കറ്റ് ഖാത്ത് മയക്കുമരുന്നുമായി അഞ്ച് വിദേശികളെ ദോഫാറിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് അറബ് വംശജരായ പ്രതികളെ പിടികൂടുന്നത്. പ്രതികൾക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും ആർ.ഒ.പി അറിയിച്ചു.
45 കിലോഗ്രാമിലധികം ഹഷീഷും 14 കിലോഗ്രാം ക്രിസ്റ്റൽ മെത്തുമടക്കം രാജ്യത്തേക്ക് നുഴഞ്ഞുകയറിയ ഏഷ്യൻ പൗരത്വമുള്ള രണ്ടു പേരെ തെക്കൻ ബാത്തിന ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസ് ദിവസങ്ങൾക്ക് മുമ്പ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.