Posted On
date_range Updated On
date_range 79 കിലോ മയക്കുമരുന്നുമായി വിദേശികൾ പിടിയിൽ
മസ്കത്ത്: മയക്കുമരുന്നുമായി നാലു വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. കോസ്റ്റ് ഗാർഡ് പൊലീസിന്റെ സഹകരണത്തോടെ മയക്കുമരുന്ന്, ലഹരി ഉൽപന്നങ്ങളെ പ്രതിരോധിക്കുന്ന ജനറൽ അഡ്മിനിസ്‌ട്രേഷൻസാണ് പിടികൂടിയത്. ഏഷ്യൻ വംശജരാണ് പിടിയിലായത്. 79 കിലോ മയക്കുമരുന്ന് കണ്ടെടുത്തു. പ്രതികൾക്കെതിരെ നിയമനടപടികൾ പൂർത്തീകരിച്ചു വരുകയാണെന്ന് ആർ.ഒ.പി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.