വിദേശികളിൽനിന്ന്​ പിടിച്ചെടുത്ത മയക്കുമരുന്ന്

മയക്കുമരുന്ന്​ കേസിൽ വിദേശികൾ അറസ്​റ്റിൽ

മസ്​കത്ത്​: മയക്കുമരുന്ന്​ കേസിൽ മൂന്ന്​ വിദേശികളെ അറസ്​റ്റ്​ ചെയ്​തതായി റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. രണ്ട്​ കേസുകളിലായാണ്​ ഇവർ പിടിയിലായത്​. മസ്​കത്ത്​ ഗവർണറേറ്റിലെ ബീച്ചിൽ മയക്കുമരുന്ന്​ ഒളിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ്​ രണ്ട്​ പേർ പിടിയിലായത്​. മയക്കുമരുന്ന്​ വിൽപനയുടെ ഭാഗമായാണ്​ ബീച്ചിൽ ഒളിപ്പിക്കാൻ ശ്രമിച്ചതെന്ന്​ ആർ.ഒ.പി അറിയിച്ചു. മോർഫിനും ക്രിസ്​റ്റൽ ഡ്രഗുമാണ്​ ഇവരിൽനിന്ന്​ പിടിച്ചെടുത്തത്​. മറ്റൊരു വിദേശിയിൽനിന്ന്​ ക്രിസ്​റ്റൽ ഡ്രഗ്​സും ഹാഷിഷുമാണ്​ പിടിച്ചെടുത്തത്​.

Tags:    
News Summary - Foreigners arrested in drug case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.