മസ്കത്ത് കെ.എം.സി.സി ഖദറ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ
ടൂർണമെന്റിന്റെ ജഴ്സി പ്രകാശനം ചെയ്തപ്പോൾ
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി ഖദറ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഫെബ്രുവരി ആറിന് അൽ നാസർ റോഡിലുള്ള അൽ അറബ് സ്റ്റേഡിയത്തിൽ നടക്കും. ഒമാനിലെ പ്രമുഖരായ 16 ടീമുകൾ പങ്കെടുക്കുന്ന ഫുട്ബാൾ ടൂർണമെന്റിന് നൂറുകണക്കിന് ഫുട്ബാൾ പ്രേമികൾ കാഴ്ചക്കാരായി എത്തിച്ചേരും.
ഫുട്ബാൾ ടൂർണമെന്റിനുള്ള ജഴ്സി ഒമാൻ ഫുട്ബാൾ ടീം ഗോൾകീപ്പർ ഫായിസ് പ്രകാശനം ചെയ്തു. ടൂർണമെന്റിന് മുന്നോടിയായി ജനുവരി 31ന് മൂന്നുമണി മുതൽ സുവൈക്കിലെ ജെസ്മ ഫാമിൽ സൗഹൃദ സംഗമം സംഘടിപ്പിക്കും. സംഗമത്തിൽ കുട്ടികൾക്ക് മുതിർന്നവർക്ക് വ്യത്യസ്ത ഗെയിമുകളും വടംവലിയും മെഹന്ദി ഫെസ്റ്റും മോട്ടിവേഷൻ ക്ലാസും ഉണ്ടായിരിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
യോഗം ഷാനവാസ് മുവാറ്റുപുഴ ഉദ്ഘാടനം ചെയ്തു. അഷ്റഫ്,അൻസൽ പുത്തുക്കാടൻ എന്നിവർ സംസാരിച്ചു. നിസാർ ഫറോക്ക് സ്വാഗതവും സൽമാൻ എ.ബി.സി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.