മസ്കത്ത്: പരിശുദ്ധ റമദാൻ മാസത്തിൽ ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കാൻ ശക്തമായ പരിശോധനയുമായി മസ്കത്ത് മുനിസിപ്പാലിറ്റി. റമദാൻ കാലയളവിൽ ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ 2,514 ഫീൽഡ് പരിശോധനകൾ നടത്തിയതായി മുനിസിപ്പാലിറ്റിയുടെ ഹെൽത്ത് കൺട്രോൾ വിഭാഗം അറിയിച്ചു.
ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലായി റസ്റ്ററന്റുകൾ, ഭക്ഷണശാലകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഉപയോഗ യോഗ്യമല്ലാത്ത 218.3 കിലോ ഭക്ഷ്യവസ്തുക്കളും 128 ഭക്ഷ്യ ഉൽപന്നങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്തതിനാൽ രണ്ട് സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടാൻ ഉത്തരവിട്ടു.
ബൗഷർ മേഖലയിലാണ് ഏറ്റവും കൂടുതൽ പരിശോധന നടന്നത്; 822 എണ്ണം. സീബ്- 752, മത്ര- 363, ആമിറാത്ത്-316, ഖുറിയാത്ത്-176, മസ്കത്ത്-85 എന്നിങ്ങനെ പരിശോധനകളും നടന്നു. പരിശോധനകളിൽ 20 ആരോഗ്യലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പൊതുജനങ്ങളിൽനിന്ന് 68 പരാതികളും ഈ കാലയളവിൽ ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.