Posted On
date_range Updated On
date_range മസ്‌കത്ത്, സലാല സിറ്റി ബസുകളിൽ മുവാസലാത്ത് ക്യാഷ് പേയ്മെന്റ് നിർത്തലാക്കുന്നു
മസ്‌കത്ത്: ഒമാനിലെ ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് മസ്‌കത്തിലും സലാലയിലുമുള്ള സിറ്റി ബസുകളിൽ ക്യാഷ് പേയ്മെന്റ് നിർത്തലാക്കുന്നു. ഓഗസ്റ്റ് 1 മുതൽ ഈ പേയ്‌മെന്റ് സംവിധാനത്തിലേക്ക് മാറുന്നതായി മുവസലാത്ത് അറിയിച്ചു. ഇരു നഗരങ്ങളിലെയും മുവാസലാത്ത് സിറ്റി ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് അംഗീകൃത ഇലക്ട്രോണിക് പേയ്മെന്റ് മാർഗങ്ങളിലൂടെ മാത്രമേ ടിക്കറ്റ് നിരക്ക് അടക്കാനാകൂ.
യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതിന്റെയും പൊതുഗതാഗത സേവനങ്ങളിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ തീരുമാനം. പ്രാബല്യത്തിലായാൽ ബസിൽ കയറുന്നതിനുമുമ്പ് അംഗീകൃത ഇ-പേയ്മെന്റ് സൗകര്യങ്ങൾ യാത്രക്കാർ ഉറപ്പാക്കണമെന്നും മുവാസലാത്ത് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.