'ഇന്നലെ ഞാൻ ദർവീഷെക്കണ്ടു' പുസ്തക ചർച്ച സോഹാറിൽ സംഘടിപ്പിച്ചു

സുഹാർ: എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ രാജീവ്‌ മഹാദേവന്റെ കവിതാ സമാഹാരം ‘ഇന്നലെ ഞാൻ ദർവീഷെക്കണ്ടു’ എന്ന പുസ്തകത്തെ ആസ്പദമാക്കി സോഹാർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. സഫീർ മാളിൽ നടന്നു വരുന്ന പുസ്തകമേളയുടെ ഭാഗമായി വെള്ളിയാഴ്ച്ചയാണ് പരിപാടി സംഘടിപ്പിച്ചത്.

എസ്.എൽ.എഫ് പ്രസിഡന്റും എഴുത്തുകാരനുമായ കെ.ആർ.പി വള്ളിക്കുന്നം, സോഹാർ യൂണിവേഴ്സിറ്റി അധ്യാപകനും പ്രഭാഷകനുമായ പ്രഫ. റോയ് പി. വീട്ടിൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. സാമൂഹ്യ പ്രവർത്തകൻ രാമചന്ദ്രൻ താനൂർ, ബാത്തിന സൗഹൃദ വേദി കൺവീനർ രാജേഷ് കെ.വി, മലയാളം മിഷൻ സുഹാർ മേഖലാ കോഓഡിനേറ്റർ സജീഷ് ജി. ശങ്കർ, രാജീവ് മഹാദേവൻ തുടങ്ങിയവർ സംസാരിച്ചു. എസ് എൽ എഫ് ഉപദേശക സമിതി അംഗവും മാധ്യമപ്രവർത്തകനുമായ റഫീഖ് പറമ്പത്ത് സ്വാഗതവും സാമൂഹികപ്രവർത്തകൻ സിറാജ് തലശ്ശേരി നന്ദിയും പറഞ്ഞു. പ്രവാസം, പലായനം, പൗരത്വം തുടങ്ങിയ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾ പ്രശ്നവൽക്കരിക്കുന്ന 30 കവിതകളടങ്ങിയ സമാഹാരം ഇതിനകം തന്നെ നിരൂപക ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.

Tags:    
News Summary - Book discussion on 'Innale Njan Darvishekandu' organized in Sohar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.