മസ്കത്ത്: അന്താരാഷ്ട്ര യാത്രകളിൽ 15 ശതമാനം വരെ കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസിൽ എക്സ്പ്ലോർ മോർ സെയിൽ ആരംഭിച്ചു. ജൂലൈ അഞ്ച് മുതൽ 2027 മാർച്ച് 27 വരെയുള്ള യാത്രകൾക്കായി ജൂലൈ ഒമ്പത് വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് ഓഫർ നിരക്കിൽ ലഭിക്കുക. ജൂലൈ അഞ്ചിന് എയർ ഇന്ത്യ എക്സ്പ്രസ് മൊബൈൽ ആപ്പ്, വെബ്സൈറ്റ് എന്നിവിടങ്ങളിലൂടെയും ജൂലൈ ആറ് മുതൽ മറ്റ് ബുക്കിങ് ചാനലുകൾ വഴിയും ടിക്കറ്റുകളെടുക്കാം. എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ നിരക്കുകളിലാണ് ഈ ഓഫർ.
ഓഫർ കാലയളവിൽ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് കൺവീനിയൻസ് ഫീ ഈടാക്കില്ല. കൂടാതെ ഒരു തവണ സൗജന്യമായി യാത്രാ തീയതി മാറ്റാനും സാധിക്കും. ടാറ്റാ ന്യൂപാസ് അംഗങ്ങൾക്ക് 500 രൂപ വരെയുള്ള അധിക ഡിസ്ക്കൗണ്ടും എട്ട് ശതമാനം വരെ ന്യൂകോയിനുകളും ലഭിക്കും.
ഇന്ത്യയിൽ നിന്നും വിവിധ ഗൾഫ്, തെക്കു കിഴക്ക് ഏഷ്യൻ രാജ്യങ്ങളിലേക്കായി എയർ ഇന്ത്യ എക്സ്പ്രസിന് ആഴ്ചതോറും 820 അന്താരാഷ്ട്ര വിമാന സർവീസുകളാണുള്ളത്. ഇന്ത്യയിലെ 43 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള ആഭ്യന്തര വിമാന സർവിസുകൾക്ക് പുറമെയാണിത്. ബാങ്കോക്ക്, ഫുക്കറ്റ്, സിംഗപ്പൂർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ അന്താരാഷ്ട്ര സർവിസുകൾ. അടുത്തിടെ നവി മുംബൈ-അബുദബി, ഗുവാഹത്തി-അബുദാബി, ഗുവാഹത്തി-ദുബൈ സർവിസുകളും എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.