മസ്കത്ത്: ലോക്ഡൗൺ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വാദികബീർ, റൂവി, ദാർസൈത്ത്, ഹമരിയ മേഖലകളിൽ പ്രവാസി വെൽഫെയർ ഫോറം ഭക്ഷണക്കിറ്റ് വിതരണം ചെയ്തു. ദിവസ വരുമാനക്കാരും കമ്പനികൾ ശമ്പളം വെട്ടിക്കുറച്ചതിനാലും മറ്റും ഭക്ഷണത്തിന് പോലും പ്രയാസപ്പെടുന്നവരുമായ മലയാളികൾ അടക്കമുള്ളവർക്കാണ് കിറ്റുകൾ നൽകിയത്. ആവശ്യക്കാർക്ക് മരുന്നുകൾ എത്തിച്ചു കൊടുക്കുകയും മരുന്നുകളെക്കുറിച്ചുള്ള ഉപദേശവും മെഡിക്കൽ രംഗത്തെ പ്രമുഖരുടെ സഹായത്താൽ നടത്തി വരുന്നു. റമദാൻ വ്രതം അനുഷ്ഠിക്കുന്നവർക്ക് പ്രത്യേക കിറ്റുകളുടെ വിതരണവും നടത്തി വരുന്നു. അലിക്കുഞ്ഞ് മീരാൻ, ഷൗക്കത്ത്, അൻസാരി, സക്കീർ മത്ര എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.