മസീറ ദ്വീപിലേക്ക്​ വിമാനം; ടൂറിസം രംഗത്ത്​ കുതിപ്പേകും

മസ്കത്ത്​: പ്രകൃതി മനോഹര പ്രദേശങ്ങളിലൊന്നായ മസീറ ദ്വീപിലേക്ക്​ വിമാന സർവിസിന്​ സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകിയത്​ ടൂറിസം രംഗത്ത്​ വൻകുതിപ്പിന്​ വഴിവെക്കും.

മസ്‌കത്ത് വിമാനത്താവളത്തിൽനിന്ന് ആഴ്ചയിൽ രണ്ട് വാണിജ്യ വിമാന സർവിസുകൾ ആരംഭിക്കാനാണ്​ സലാം എയറിന്​ അനുമതി നൽകിയിരിക്കുന്നത്​. നവംബർ മൂന്നു​ മുതൽ സർവിസ്​ ആരംഭിക്കും. തലസ്ഥാനമായ മസ്‌കത്തിൽനിന്ന് ഏകദേശം 510 കിലോമീറ്റർ അകലെയാണ്​ മസീറ ദ്വീപ്​. ​ ദ്വീപിൽ എത്തിച്ചേരാൻ റോഡ്​ മാർഗവും ഫെറി സംവിധാനവുമാണ്​ ​നിലവിൽ ഉപയോഗിക്കുന്നത്​.

ഏകദേശം ആറ് മണിക്കൂറോളം യാത്രക്കായി ചെലവഴിക്കണം. ഒമാനിലെ സുൽത്താനേറ്റിലെ ഏറ്റവും വലിയ ദ്വീപാണ് മസീറ. ഡൈവിങ്​, ക്യാമ്പിങ്​, സ്നോർക്കെലിങ്​ എന്നിവക്കുള്ള ജനപ്രിയ സ്ഥലമാണിത്​. വെളുത്ത മണൽ ബീച്ചുകളും മനോഹരമായ കടൽകാഴ്ചകളുമുള്ള ഈ ദ്വീപ് സ്വദേശികളുടെയും വിദേശികളുടെയും പ്രിയപ്പെട്ട അവധിക്കാല സ്ഥലങ്ങളിലൊന്നാണ്​​

Tags:    
News Summary - Flight to Masirah Island; Tourism will boom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.