ജമൈക്കക്ക് എതിരായി നടന്ന മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ
മസ്കത്ത്: മസ്കത്തിൽ നടക്കുന്ന ഫൈവ്സ് ലോകകപ്പ് ഹോക്കിയിൽ ഇന്ത്യയും ആതിഥേയരായ ഒമാനും ക്വാർട്ടറിൽ കടന്നു. പൂൾതലത്തിലെ അവസാന മത്സരത്തിൽ ജമൈക്കയെ 13-0നാണ് ഇന്ത്യ തകർത്തത്. ഇതോടെ മൂന്ന് കളിയിൽനിന്ന് രണ്ട് വിജയവുമായി പൂൽ സിയിൽ രണ്ടാസ്ഥാനവുമായാണ് ഇന്ത്യ ക്വാർട്ടറിൽ പ്രവേശിച്ചത്.
ഇന്നു നടക്കുന്ന ക്വാർട്ടറിൽ നെതർലൻഡ്സാണ് എതിരാളികൾ. ആതിഥേയരായ ഒമാൻ ഒരു തോൽവിയുമറിയാതെയാണ് ക്വാർട്ടറിൽ എത്തിയത്. അവസാന മത്സരത്തിൽ അമേരിക്കയെ 8-6നാണ് തകർത്തത്. മൂന്ന് കളികളിൽനിന്ന് രണ്ട് വിജയവും ഒരു സമനിലയുമടക്കം ഗ്രൂപ് ചാമ്പ്യന്മാരായാണ് ഒമാൻ ക്വാർട്ടർ പോരാട്ടത്തിനെത്തുന്നത്. ഇന്ന് നടക്കുന്ന ക്വാർട്ടറിൽ കെനിയയാണ് സുൽത്താനേറ്റിന്റെ എതിരാളികൾ. മറ്റ് ക്വാർട്ടർപോരാട്ടങ്ങളിൽ ഈജിപ്ത് പോളണ്ടിനെയും ട്രിനിടാൻഡ് ആൻഡ് ടൊബോക്കോ മലേഷ്യയുമായും മാറ്റുരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.