മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ക​ഴി​ഞ്ഞ​വ​ർ​ഷം കൈ​കാ​ര്യം​ ചെ​യ്തത്​ അ​ഞ്ചു റി​പ്പോ​ർ​ട്ടു​ക​ൾ

മ​സ്ക​ത്ത്: ഒ​മാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം ശാ​രീ​രി​ക സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഞ്ച് റി​പ്പോ​ർ​ട്ടു​ക​ൾ കൈ​കാ​ര്യം​ചെ​യ്തു. അ​ക്ര​മ​വും ശാ​രീ​രി​ക പീ​ഡ​ന​വും ഗു​രു​ത​ര​മാ​യ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം റി​പ്പോ​ർ​ട്ടു​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൻ ഇ​വ​യു​ടെ നി​ജഃ​സ്ഥി​തി ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും എ​ല്ലാ വി​ഭാ​ഗ​ത്തി​ൽ​നി​ന്നും വാ​ദം കേ​ൾ​ക്കു​മെ​ന്നും ക​മീ​ഷ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​പ്രി​ലി​ൽ സ്വ​ദേ​ശി പെ​ൺ​കു​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​രു​ന്നു. പെ​ൺ​കു​ട്ടി സ്വ​ന്തം കു​ടും​ബ​ത്തി​ൽ​നി​ന്ന് ശാ​രീ​രി​ക​വും വാ​ക്കാ​ലു​മു​ള്ള നി​ന്ദ നേ​രി​ട്ട​താ​യാ​ണ്​ ആ​രോ​പ​ണ​മു​ണ്ടാ​യ​ത്. കു​ടും​ബം പെ​ൺ​കു​ട്ടി​യു​ടെ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​നം തു​ട​രു​ന്ന​തി​ന് ത​ട​സ്സം നി​ൽ​ക്കു​ന്നു​വെ​ന്നും സ്വാ​ത​ന്ത്ര്യം ഹ​നി​ക്കു​ന്നു​വെ​ന്നും ആ​രോ​പ​ണ​ത്തി​ലു​ണ്ട്. പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ വി​ഭാ​ഗം വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പെ​ൺ​കു​ട്ടി ഇ​പ്പോ​ൾ പ​ഠ​നം പു​ന​രാ​രം​ഭി​ക്കു​ക​യും എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും അ​നു​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ഇ​തേ സ്വ​ഭാ​വ​മു​ള്ള വി​ഷ​യ​ത്തി​ൽ ആ​ഗ​സ്​​റ്റി​ൽ മ​റ്റൊ​രു പ​രാ​തി​യും ക​മീ​ഷ​ന് ല​ഭി​ച്ചി​രു​ന്നു. ഒ​രു സ്വ​ദേ​ശി പെ​ൺ​കു​ട്ടി​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ന് കു​ടും​ബം ത​ട​സ്സം നി​ൽ​ക്കു​ന്നു​വെ​ന്ന​താ​യി​രു​ന്നു ആ​രോ​പ​ണം. പ​ബ്ലി​ക് േപ്രാ​സി​ക്യൂ​ഷ​ൻ ആ​രോ​പ​ണ​ത്തെ​പ്പ​റ്റി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ൾ പ​രാ​തി​യി​ൽ ക​ഴ​മ്പി​ല്ലെ​ന്ന് തെ​ളി​യു​ക​യാ​യി​രു​ന്നു. ഫോ​ണി​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ഇ​ല​ക്ട്രോ​ണി​ക് ഗെ​യി​മു​ക​ൾ ക​ളി​ക്കു​ന്ന​തി​ൽ​നി​ന്ന്​ കു​ട്ടി​യെ ത​ട​ഞ്ഞ​താ​ണ്​ പ​രാ​തി​ക്ക്​ കാ​ര​ണം. ക​ള്ള​ക്ക​ട​ത്ത് ശ്ര​മ​ത്തി​ന് വീ​ട്ടു വേ​ല​ക്കാ​രി​യെ നി​ർ​ബ​ന്ധി​ച്ചു​വെ​ന്ന​താ​യി​രു​ന്നു മ​റ്റൊ​രു റി​പ്പോ​ർ​ട്ട്. ഇ​ത് മൂ​ല്യ​ങ്ങ​ൾ​ക്കും പൊ​തു നി​യ​മ ക്ര​മ​ത്തി​നും എ​തി​രാ​െ​ണ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രെ പൊ​രു​തു​ന്ന ദേ​ശീ​യ ക​മ്മി​റ്റി​ക്ക് നി​യ​മ​ന​ട​പ​ടി​ക്കാ​യി വി​ഷ​യം കൈ​മാ​റി. അ​ധി​കൃ​ത​ർ ജോ​ലി​ക്കാ​രി​യെ​യും തൊ​ഴി​ലു​ട​മ​യെ​യും അ​ന്വേ​ഷ​ണ​ത്തി​നാ​യി വി​ളി​ച്ചി​രു​ന്നു. വി​ഷ​യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.