മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിലെ മസീറ തുറമുഖത്ത് മത്സ്യബന്ധന ബോട്ടുകളുടെ അവശിഷ്ടങ്ങൾക്ക് തീപിടിച്ച് അപകടം. മസീറ എയർബേസിലെ റോയൽ എയർഫോഴ്സ് ഓഫ് ഒമാന്റെ (റാഫോ) ഫയർ ഫൈറ്റിംഗ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി. തിങ്കളാഴ്ചയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
പൗരന്മാരുടെയും താമസക്കാരുടെയും പൊതുമുതലിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സുൽത്താന്റെ സായുധ സേനയും പ്രതിരോധ മന്ത്രാലയത്തിലെ മറ്റ് വകുപ്പുകളും മറ്റ് സർക്കാർ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തുന്ന സംയോജിത പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ അടിയന്തര ഇടപെടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.